മാധ്യമവിചാരണ ജീവിതം തകിടംമറിച്ചു; വ്യാജപ്രചരണം നടത്തിയ സീ ന്യൂസ് ചാനലിനെതിരെ നടപടി ആവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥി

ദില്ലി: ജെഎന്‍യുവില്‍ സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു അനുസ്മരണത്തിന്റെ പേരില്‍ തനിക്കെതിരെ നടന്ന മാധ്യമവിചാരണ ജീവിതം തകിടംമറിച്ചുവെന്ന പരാതിയുമായി ദളിത് വിദ്യാര്‍ത്ഥി ദേശീയ പട്ടികജാതിവര്‍ഗ കമ്മീഷനെ സമീപിച്ചു. വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് അനന്ത് പ്രകാശ് നാരായണ്‍ ആണ് സീ ന്യൂസ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തത്തെിയത്. രാജ്യദ്രാഹക്കുറ്റം മുദ്രകുത്തപ്പെട്ട് സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ത്ഥികളിലൊരാളാണ് അനന്ത് പ്രകാശും.

അനുസ്മരണച്ചടങ്ങിനുള്ള അനുമതി അവസാനനിമിഷം റദ്ദാക്കിയതിനെതിരെ പ്രതിഷേധവുമായി മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് താനും സംഭവസ്ഥലത്ത് എത്തിയതെന്ന് കമീഷന്‍ ചെയര്‍മാന് എഴുതിയ കത്തില്‍ അനന്ത് വ്യക്തമാക്കുന്നു. എന്നാല്‍, പിറ്റേദിവസം മുതല്‍ സീ ന്യൂസിന്റെ നേതൃത്വത്തില്‍ രാജ്യവിരുദ്ധമുദ്രാവാക്യം വിളിച്ചെന്ന പ്രചരണം ആരംഭിച്ചതോടെ തന്റെയും സുഹൃത്തുക്കളുടെയും ജീവിതം ദുരിതത്തിലായെന്ന് അനന്ത് പറയുന്നു. വ്യാജപ്രചാരണത്തിന് നേതൃത്വം നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നാണ് അനന്തിന്റെ പ്രധാനആവശ്യം.

ജെഎന്‍യു ഉന്നതതല സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശംപോലുമില്ലാത്ത തന്നെ അകാരണമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് ആരോപിച്ച് മറ്റൊരു വിദ്യാര്‍ത്ഥിനിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര പഠനകേന്ദ്രത്തിലെ അവസാനവര്‍ഷ എം.എ വിദ്യാര്‍ഥിനി ഐശ്വര്യ അധികാരിയാണ് സസ്‌പെന്‍ഷന്‍ പഠനത്തെയും ജീവിതത്തെയും ബാധിച്ചുവെന്ന് വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News