വിവാഹാഭ്യര്‍ഥന നിരസിച്ചു; വിധവയുടെ വീട്ടുമുറ്റത്ത് യുവാവ് ആത്മഹത്യ ചെയ്തു; യുവാവിന്റെ പെണ്ണുകാണല്‍ ചടങ്ങ് ഇന്ന്

ആലപ്പുഴ: ഭര്‍ത്താവ് മരിച്ച യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന്റെ മുന്നിലെ കഴുക്കോലില്‍ കയര്‍ കുരുക്കിയാണ് യുവാവ് ആത്മഹത്യ ചെയ്തത്. കഞ്ഞിക്കുഴി പുലക്കാട്ടുചിറയില്‍ പൊന്നപ്പന്റെ മകന്‍ ജയരാജാണ് മരിച്ചത്. ഇയാളുടെ പെണ്ണുകാണല്‍ ചടങ്ങ് ഇന്നാണ് തീരുമാനിച്ചിരുന്നത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നോടെ ഉദയാ സ്റ്റുഡിയോയ്ക്കു പിന്നില്‍ യുവതിയുടെ വാടകവീടിന്റെ മുറ്റത്തായിരുന്നു സംഭവം.

പത്തു വയസുള്ള മകനും അമ്മയ്ക്കുമൊപ്പം ആറു മാസമായി ഈ വീട്ടിലാണ് യുവതിയുടെ താമസിക്കുന്നത്. ഒരു വര്‍ഷത്തോളമായി വിവാഹാഭ്യര്‍ഥന നടത്തിയിരുന്ന ജയരാജ് രാത്രി പത്തോടെ വീണ്ടും വിവാഹത്തിന് സമ്മതിക്കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി താക്കീത് ചെയ്തതോടെ സ്ഥലംവിട്ട യുവാവ് ഫോണിലൂടെ വീണ്ടും വിവാഹാഭ്യര്‍ഥന നടത്തി. അതും നിരസിക്കപ്പെട്ടതോടെ താന്‍ വീടിന്റെ മുറ്റത്തു ജീവനൊടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പുലര്‍ച്ചയോടെ വീണ്ടും വീട്ടുമുറ്റത്തെത്തിയ ജയരാജ് കൈ മുറിച്ച് രക്തംകൊണ്ട് യുവതിയുടെ പേര് ഭിത്തിയില്‍ എഴുതി. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന വിഷദ്രാവകം കഴിച്ചശേഷം കഴുക്കോലില്‍ കയര്‍ കുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നു.

യുവതി വിവരമറിയിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനില്‍ നിന്നു പൊലീസ് എത്തിയെങ്കിലും ജയരാജ് മരിക്കുകയായിരുന്നു. ഇയാളുടെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനില്‍ യുവതി മൂന്നു തവണ പരാതി നല്‍കിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News