‘ഇന്നലെ ഈ തറവാട്ടില്‍ തത്തിക്കളിച്ചൊരു പൊന്‍സൂര്യന്‍ ആറടിമണ്ണിലുറങ്ങയല്ലോ’; മണി ആലപിച്ച അപൂര്‍വ്വഗാനങ്ങളിലൊന്ന്

കലാഭവന്‍ മണി ആലപിച്ച അപൂര്‍വ്വഗാനങ്ങളിലൊന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

ഇന്നലെ ഈ തറവാട്ടില്‍ തത്തിക്കളിച്ചൊരു പൊന്‍സൂര്യന്‍
തെല്ലുതെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ…’ -എന്നിങ്ങനെ പോകുന്നു കരളലിയിപ്പിക്കുന്ന ആ വരികള്‍. ഓരോ വരികളും വളരെ ഹൃദയസ്പര്‍ശിയായാണ് മണി പാടിയിരിക്കുന്നത്.
നേരെ പടിഞ്ഞാറ് സൂര്യന്‍
താനെ മറയുന്ന സൂര്യന്‍
ഇന്നലെ ഈ തറവാട്ടില്‍
തത്തിക്കളിച്ചൊരു പൊന്‍സൂര്യന്‍

തെല്ലുതെക്കുപുറത്തെ മുറ്റത്ത്
ആറടിമണ്ണിലുറങ്ങയല്ലോ

ഏതോരു കര്‍ക്കിടരാവ്
ഉണ്ണാതുറങ്ങുന്ന രാവ്
അന്നല്ലേ പെണ്ണു ചിരുത
വേദനയോടെ പെറ്റവനെ

തെല്ലുതെക്കുപുറത്തെ മുറ്റത്ത്
ആറടിമണ്ണിലുറങ്ങയല്ലോ

ഇരുകത്തട്ടകത്ത് കെട്ടുകെട്ടുമ്പോള്‍
കുട്ടാ കുട്ടാ വിളിയുയരുമ്പോള്‍
ഉപ്പുപുളി ചേര്‍ത്തുകുഴച്ച്
തൊട്ടുനുണഞ്ഞ് ചിരിച്ച കുട്ടാ

തെല്ലുതെക്കുപുറത്തെ മുറ്റത്ത്
ആറടിമണ്ണിലുറങ്ങയല്ലോ

തമ്പ്രാന്‍ കനിഞ്ഞില്ല അന്ന്
വേലകൂലിയും തന്നില്ല അന്ന്
ചോര്‍ന്നൊലിക്കുന്ന കൂരേടെ കീഴില്‍
ഒത്തിരിനേരം കരഞ്ഞകുട്ടാ

തെല്ലുതെക്കുപുറത്തെ മുറ്റത്ത്
ആറടിമണ്ണിലുറങ്ങയല്ലോ

ആദ്യം എഴുത്തിനിരുത്തി
ആശാന്‍ പഠിപ്പിച്ചിരുത്തി
പാഠം പഠിക്കരെയുണ്ണി
കാണേ കാണേ വളര്‍ന്ന ഉണ്ണി

തെല്ലുതെക്കുപുറത്തെ മുറ്റത്ത്
ആറടിമണ്ണിലുറങ്ങയല്ലോ

മെട്രിക്കുലേഷന്‍ പരൂക്ഷ
നൂറില്‍ നൂറോടെ വല്ല്യ പരൂക്ഷ
കരളിലേറെ അച്ഛനു സന്തോയം
പൂത്തിരിയേകിയ പൊന്നുമുത്തേ

തെല്ലുതെക്കുപുറത്തെ മുറ്റത്ത്
ആറടിമണ്ണിലുറങ്ങയല്ലോ

മകരക്കൊയ്ത്തിന് കിട്ടിയ നെല്ല്
നാടുതാണ്ടിയത് വിറ്റു നടന്നു
ചന്ദിരന്‍മാരുദിക്കുന്ന കുപ്പായം
തുന്നിച്ച് തന്നില്ലേയെന്റെ കുട്ടാ

തെല്ലുതെക്കുപുറത്തെ മുറ്റത്ത്
ആറടിമണ്ണിലുറങ്ങയല്ലോ

കൈയില്‍ പൊതി കണ്ടപ്പോള്‍ കുട്ടാ
തത്തപോലെ ചൊല്ലിയില്ലച്ഛന്‍
വേണ്ട കുട്ടാ തീക്കളിയാണിത്
പേപിടിച്ചുള്ളോരു പാര്‍ട്ടികളാ

ആളെ കണ്ടാലറിയില്ലാ കുട്ടാ
കൊടിനിറം നോക്കിയാ കാര്യങ്ങള്
ആ ഓര്‍മ്മകള്‍ പോയി മറഞ്ഞു
എന്റെ കുട്ടന്റെ പാട്ടുകള്‍ നിന്നു

ആ രാത്രി പേരറിയാത്തവര്‍
ചെറ്റ തകര്‍ത്ത്ു അകത്തുവന്നേ
കണ്ണടച്ചുറങ്ങുമെന്‍ കുട്ടനെ
കൊന്നുകൊലവിളിച്ചതെന്റേ ദൈവേ

കൊടുങ്ങല്ലൂര് മീനഭരണി
കോഴിവെട്ടും കുരുതിയുമുണ്ടേ
തമ്മില്‍ തല്ലി വെട്ടിമരിക്കണ്
ഏതൊരു ദൈവമരുളിയതാ
വാള് കത്തി കമ്പിയും പാരയും
കൊണ്ട് നടക്കുന്നതെന്തിനാണാവോ

നേരെ പടിഞ്ഞാറ് സൂര്യന്‍
താനെ മറയുന്ന സൂര്യന്‍
ഇന്നലെ ഈ തറവാട്ടില്‍
തത്തിക്കളിച്ചൊരു പൊന്‍സൂര്യന്‍

തെല്ലുതെക്കുപുറത്തെ മുറ്റത്ത്
ആറടിമണ്ണിലുറങ്ങയല്ലോ
ഗാനം കേള്‍ക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News