സര്‍ക്കാരിന് തിരിച്ചടി; പാറ്റൂരില്‍ 12 സെന്റ് ഭൂമി തിരിച്ചുപിടിക്കാന്‍ ലോകായുക്ത ഉത്തരവ്; കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: പാറ്റൂര്‍ പുറമ്പോക്ക് ഭൂമിയില്‍പ്പെട്ട 12 സെന്റ് തിരിച്ചുപിടിക്കാന്‍ ലോകായുക്തയുടെ ഉത്തരവ്. ഭൂമി തിരിച്ചുപിടിക്കാന്‍ ലോകായുക്ത ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തര്‍ക്കമുള്ള നാലു സെന്റ് ഭൂമിയില്‍ നാളെ വാദം കേള്‍ക്കും. ഫഌറ്റ് നിര്‍മാതാക്കള്‍ സഹകരിക്കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടു.

പാറ്റൂര്‍ കേസില്‍ 30 സെന്റ് ഭൂമിയിലാണ് സ്വകാര്യവ്യക്തി കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഇതില്‍ അനധികൃതമായി കൈയ്യേറിയ 12 സെന്റ് ഭൂമി തിരിച്ചെടുക്കാനാണ് നിര്‍ദ്ദേശം. ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെതാണ് ഉത്തരവ്. ലോകായുക്ത നിയോഗിച്ച അമിക്കസ് ക്യൂറിയും അഭിഭാഷ കമ്മീഷനും 12 സെന്റ് കയ്യേറിയതാണെന്ന് കണ്ടെത്തിയിരുന്നു. ഫഌറ്റ് ഉടമകളും ഇക്കാര്യം സമ്മതിച്ചിരുന്നു.

പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സീവേജ് പൈപ്പ് കടന്നുപോയ സര്‍ക്കാര്‍ ഭൂമി കൈയേറി ആര്‍ടെക് കമ്പനി ഫ്‌ളാറ്റ് നിര്‍മിച്ചെന്ന പൊതുപ്രവര്‍ത്തകന്‍ ജോയി കൈതാരത്തിന്റെ ഹര്‍ജിയിലാണ് ലോകായുക്തയുടെ ഉത്തരവ്.

സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പാറ്റൂരില്‍ സര്‍ക്കാര്‍ഭൂമി സ്വകാര്യസ്ഥാപനത്തിന് അനധികൃതമായി കൈമാറാന്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയായിരുന്ന ഇ കെ ഭരത്ഭൂഷനും അനാവശ്യ തിടുക്കംകാട്ടിയെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News