മണിയുടെ ഓര്‍മകളില്‍ ചിലങ്കയണിയാതെ നാട്യാര്‍ച്ചനയുമായി രാമകൃഷ്ണന്‍ വേദിയില്‍; നിറഞ്ഞ വേദനയില്‍ ആദ്യം ഉപേക്ഷിക്കാന്‍ തീരുമാനിച്ച പരിപാടി ചേട്ടനുള്ള കണ്ണന്റെ സമര്‍പ്പണമായി

ചാലക്കുടി: ചിലങ്കയണിയാതെ ഓരോ ചുവടുകളും രാമകൃഷ്ണന്‍ ചേട്ടന് സമര്‍പ്പിച്ചു. കലാഭവന്‍ മണിയുടെ പ്രിയപ്പെട്ട കണ്ണന്‍ കണ്ണില്‍ വേദിയില്‍ നിറഞ്ഞാടി. കണ്ണീരും വേദനയും നിറഞ്ഞ നൃത്താര്‍ച്ചനയായി ആര്‍എല്‍വി രാമകൃഷ്ണ ചക്കാംപറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തിന് നടത്തിയ നൃത്തപരിപാടി. കലാഭവന്‍ മണിയുടെ മരണത്തിനുശേഷം ആദ്യമായി അരങ്ങിലെത്തിയതായിരുന്നു ഇളയ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍.

മണിയുടെ പാട്ടുകളുടെ നൃത്താവിഷ്‌കാരമായിരുന്നു നാട്യരഞ്ജിനി എന്നു പേരിട്ട പരിപാടി. മണി മരിക്കും മുമ്പു തീരുമാനിച്ച പരിപാടിയായിരുന്നു. മണിയുടെ മരണശേഷം പരിപാടി ഉപേക്ഷിക്കാനായിരുന്നു രാമകൃഷ്ണന്റെ തീരുമാനം. എന്നാല്‍ നൃത്തം അവതരിപ്പിക്കുന്നതു ചേട്ടനുള്ള ആദരമാകുമെന്നു സുഹൃത്തുക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നു. കലാഭവന്‍ മണി പാടിയ ‘ഇനിയെന്നീ കോവില്‍ നടയിലെത്താന്‍…’ എന്നു തുടങ്ങുന്ന മണിയുടെ പാട്ടിനൊപ്പമാണ് രാമകൃഷ്ണന്‍ വേദിയില്‍ ചുവടുവച്ചത്. സാധാരണ ഗണപതി സ്തുതികളോടെയാണ് നൃത്തം ആരംഭിക്കാറുള്ളത്. രാമകൃഷ്ണനൊപ്പം ആര്‍എല്‍വി ഗായത്രി വിജയകുമാറും രണ്ടു മണിക്കൂര്‍ നീണ്ട നൃത്തത്തില്‍ ചുവടുവച്ചു.

ഇന്നലെ രാത്രി രണ്ടര മണിക്കൂറോളം രാമകൃഷ്ണന്‍ ചുവടുവച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പു കൈരളി ടിവി നടത്തിയ മണിമേളം പരിപാടിയില്‍ മണിയുടെ അയ്യപ്പഭക്തിഗാനങ്ങള്‍ക്കൊപ്പം രാമകൃഷ്ണന്‍ ചുവടുവച്ചിരുന്നു. ഇതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്നലത്തെ പരിപാടി. മരണാനന്തര ചടങ്ങുകള്‍ തീരാത്തതിനാലാണ് ചിലങ്കയണിയാതിരുന്നതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News