സൗജന്യ അരിവിതരണം ചട്ടവിരുദ്ധമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രിസഭ; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര കമ്മീഷനു പരാതി നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ പേരില്‍ കുടിവെള്ള വിതരണവും സൗജന്യ അരിവിതരണവും തടഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ മന്ത്രിസഭ. സൗജന്യ അരിവിതരണം ചട്ടവിരുദ്ധമാണെന്ന തെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രിസഭയില്‍ വിമര്‍ശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പേരില്‍ കുടിവെള്ളവും അരിവിതരണവും മുട്ടിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനെതിരെ കേന്ദ്രതെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പേരില്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടിവെള്ള വിതരണത്തിന് അനുമതി തേടി തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അനുമതി കിട്ടും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നതു പോലും നിര്‍ത്തിവയ്ക്കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ അനുമതി തേടിയിട്ടുണ്ട്. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏതൊരു സാഹചര്യത്തിലും ജനങ്ങളുടെ കുടിവെള്ളം ഉറപ്പാക്കുന്നതിനു നടപടി എടുക്കും. പരാതി ഉണ്ടാകാത്ത തരത്തില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാത്രമായിരിക്കും കുടിവെള്ള വിതരണം. രാഷ്ട്രീയക്കാരോ ജനപ്രതിനിധികളോ കുടിവെള്ള വിതരണത്തില്‍ ഭാഗമായിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News