ബിന്‍ഗോ 10 വരുന്നു; രണ്ടു കാമറകളും 5 മെഗാപിക്‌സല്‍;രണ്ടിനും ഫ്‌ളാഷും; 4.5 ഇഞ്ച് ഫോണിന് വില 4200 രൂപ മാത്രം

ബിന്‍ഗോ 21, ബിന്‍ഗോ 50 മോഡലുകള്‍ക്കു ശേഷം ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്‌ഫോണെന്ന വിശേഷണവുമായി ബിന്‍ഗോ 10 വരുന്നു. ഒരു ജിബി റാമില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്ഡി മാര്‍ഷ്മല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇന്‍ഫോക്കസിന്റെ പുതിയ ഫോണിലുണ്ടാവുക. എട്ട് ജിബി ഇന്റേണല്‍ സ്‌റ്റോറേജും 64 ജിബി വരെ വികസിപ്പിക്കാവുന്ന എക്‌സ്റ്റേണല്‍ സ്റ്റോറേജുമുണ്ട്.

മുന്‍ പിന്‍ കാമറകള്‍ അഞ്ച് മെഗാപിക്‌സലിന്റേതാണ്. രണ്ടിനും എല്‍ഇഡി ഫ്‌ളാഷുകളുമുണ്ട്. വെളുപ്പ്, കറുപ്പ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 2000 എംഎഎച്ചിന്റെ ബാറ്ററിയായതിനാല്‍ പെട്ടെന്ന് ഓഫായിപ്പോകുമെന്ന ഭയവും വേണ്ട.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ 2.3 ശതമാനം മാത്രമേ മാര്‍ഷ്മല്ലോയില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. അതിനാലാണ് തങ്ങളുടെ പുതിയ ഫോണില്‍ ഇതുപയോഗിക്കുന്നതെന്നു ഇന്‍ഫോക്കസ് ഇന്ത്യ ഹെഡ് സച്ചിന്‍ ഥാപര്‍ പറഞ്ഞു. കുറച്ചു നാളുകള്‍ക്കു മുമ്പു മാത്രമാണ് ബിന്‍ഗോ 50 പുറത്തിറങ്ങിയത്. മുന്നിലും പിന്നിലും 8 മെഗാപിക്‌സല്‍ കാമറയാണ് ഫോണിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here