സൈനസൈറ്റിസ് ഒരു രോഗമേ അല്ല; ഒന്നു ശ്രദ്ധിച്ചാല്‍ വീട്ടിലിരുന്നും ചികിത്സിക്കാം

Sinusitus

എന്താണ് സൈനസൈറ്റിസ്.? സൈനസൈറ്റിസിനെ എങ്ങനെ തിരിച്ചറിയാം? എങ്ങനെ അകറ്റാം.? ഈ ചോദ്യങ്ങളൊക്കെ ഇന്ന് എല്ലാവരുടെ ഉള്ളിലും ഉള്ളതാണ്. ഇതിന് ഉത്തരം തരും ഈ ലേഖനം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വല്ലാതെ തലവേദനിക്കുന്നുണ്ടോ? തലയ്ക്ക് വല്ലാത്ത ഭാരം തോന്നുന്നുണ്ടോ? കണ്ണുകള്‍ വല്ലാതെ വേദനിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ സൈനസൈറ്റിസിനാല്‍ കഷ്ടപ്പെടുന്നുണ്ടെന്നു നിസ്സംശയം പറയാം. സൈനസൈറ്റിസ് ചിലപ്പോള്‍ അതികഠിനമായ വേദനയുണ്ടാക്കും. സൈനസൈറ്റിസിനെ തിരിച്ചറിയാനും ഓടിക്കാനുമുള്ള വീട്ടില്‍ തയ്യാറാക്കാവുന്ന ചില മരുന്നുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

എന്താണ് സൈനസ്?

തലയോട്ടിയില്‍ ഉണ്ടാകുന്ന ചെറിയ സുഷിരങ്ങളിലൂടെ നാസാദ്വാരങ്ങളിലുണ്ടാകുന്ന ചില അസ്വസ്ഥതകളാണ് സൈനസൈറ്റിസ്. നാലുതരത്തിലുള്ള സൈനസൈറ്റിസുകളാണ് ആളുകളില്‍ പൊതുവെ കണ്ടുവരുന്നത്.

1. ഫ്രണ്ടല്‍ സൈനസ്-(നെറ്റിത്തടത്തില്‍ ഉണ്ടാകുന്നത്)
2. മാക്‌സിലറി സൈനസ്-(കവിളുകള്‍ക്ക് പിന്നില്‍)
3. എത്ത്‌മോയ്ഡ് സൈനസ്-(കണ്ണുകള്‍ക്ക് ഇടയില്‍)
4. സ്‌ഫെനോയ്ഡ് സൈനസ്

ഈ നാലു സൈനസ് തരങ്ങളും പൊതുവില്‍ കണ്ടുവരുന്നതാണ്. പാരാനാസല്‍ സൈനസ് എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. ഓരോ സൈനസിനും കാരണമാകുന്ന സെല്ലുകളെ മ്യൂകസ് സീക്രട്ടിംഗ് സെല്‍സ് എന്നാണ് അറിയപ്പെടുന്നത്. എപ്പിതിലിയല്‍ സെല്‍സും രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട സെല്ലുകളും സൈനസിന് കാരണമാകുന്നുണ്ട്.

സൈനസ് ഇന്‍ഫെക്ഷന്‍

സൈനസിനുള്ളില്‍ വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവ വളരുകയും ഇത് സൈനസ് ഓസ്റ്റിയത്തിനുള്ളില്‍ ബ്ലോക്ക് ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. ഈ ബ്ലോക്ക് ഒഴിവാകുമ്പോഴാണ് മൂക്കൊലിപ്പ് ഉണ്ടാകുന്നത്. ഈ മ്യൂക്കസ് ഡ്രെയ്‌നേജ് നാസാരന്ധ്രങ്ങളില്‍ നിന്ന് തൊണ്ടയിലേക്കോ നാസാദ്വാരങ്ങളിലേക്കോ ആണ് എത്തുന്നത്. ഈ ഇന്‍ഫെക്ഷനുകള്‍ ഒന്നിലധികം സൈനസൈറ്റിസുകള്‍ ഉണ്ടാകാന്‍ കാരണമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News