സുരേഷ് ഗോപിയുടെ മകന്റെ ‘മുദ്ദുഗൗ’; അച്ഛനെ വെല്ലുന്ന കിടിലന്‍ ഗെറ്റപ്പില്‍ ഗോകുല്‍ സുരേഷ്

താരങ്ങളുടെ മക്കള്‍ ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ ശ്രദ്ധേയമായ മുദ്ദുഗൗഗവിന്റെ പുതിയ പോസ്റ്റര്‍ ഇറങ്ങി. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും വിജയകുമാറിന്റെ മകള്‍ അര്‍ഥനയുമാണ് ചിത്രത്തിലെ നായികാ നായകന്‍മാര്‍. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ഇപ്പോള്‍ ചലച്ചത്ര പ്രേമികളുടെ സംസാരവിഷയം. അച്ഛനെ വെല്ലുന്ന കിടിലന്‍ ഗെറ്റപ്പിലാണ് മകന്‍ ഗോകുല്‍ സുരേഷ് പോസ്റ്ററില്‍ അവതരിപ്പിക്കുന്നത്. ഒരു ബൈക്കില്‍ കൂളിംഗ് ഗ്ലാസും വച്ച് വരുന്ന ചിത്രമാണ് പോസ്റ്ററില്‍.

നവാഗതനായ വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുദ്ദുഗൗ. മോഹന്‍ലാലിന്റെ തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ പ്രശസ്തമായ വാക്കാണ് ചുംബനത്തിന് മുദ്ദുഗൗ എന്നത്. പേരുപോലെ തന്നെ ഒരു ചുംബനവും അതിനെതുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കോളേജ് വിദ്യാര്‍ത്ഥിയായിട്ടെത്തുന്ന ഗോകുല്‍ സുരേഷിന്റെ നായികയായി അര്‍ഥനയെത്തും. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ വില്ലന്‍ വേഷത്തിലും വിജയ് ബാബു എത്തുന്നു.

വിപിന്‍ ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിക്കുന്നത്. രാഹുല്‍ രാജ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News