ഉമ്മന്‍ചാണ്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനോട് അസഹിഷ്ണുത; ഉദ്യോഗസ്ഥരെ ആക്ഷേപിക്കുന്നത് ശരിയല്ല; ഉമ്മന്‍ചാണ്ടിയുടെ വികസന വാദം പൊള്ളത്തരമെന്നും പിണറായി വിജയന്‍

കോഴിക്കോട്: മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനോട് അസഹിഷ്ണുതയെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ചരിത്രത്തില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സര്‍ക്കാര്‍ തിരിയുന്നത്. നിയമപരമായ നടപടി സ്വീകരിക്കുമ്പോള്‍ ഉദ്യോഗസ്ഥരെ ആക്ഷേപിക്കുന്നത് ശരിയല്ല. തെറ്റായ കാര്യങ്ങള്‍ തിരുത്തുക മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തതെന്നും പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

ചരിത്രത്തിലാദ്യമായി ട്രയല്‍റണ്‍ ഉദ്ഘാടനം ചെയ്ത ആദ്യ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. യുദ്ധവിമാനമിറക്കി കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ വികസന വാദം പൊള്ളത്തരമാണ്. ഭരണത്തുടര്‍ച്ച ഉണ്ടായിരുന്നെങ്കില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കുമായിരുന്നു. തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് പിന്മാറാനുള്ള തീരുമാനം കൈക്കൊണ്ടത് കെപിഎസി ലളിതയാണ്. ഇത്തരം തീരുമാനം കൈക്കൊള്ളാന്‍ കെപിഎസി ലളിതയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News