തിരുവനന്തപുരം: മലയാളിക്ക് വിഷുക്കാലത്തും വിഷരഹിത പച്ചക്കറി നല്‍കാന്‍ സിപിഐഎം ഒരുങ്ങുന്നു. ഓണക്കാലത്ത് വിറ്റഴിച്ചതിന്റെ ഇരട്ടി പച്ചക്കറിയാണ് ഇത്തവണ വിഷുപിപണിയില്‍ സിപിഐഎം എത്തിക്കുന്നത്. വിഷുവിന് ഒരാഴ്ചമുമ്പ് എല്ലാ പഞ്ചായത്തിലും നഗരസഭയിലും ജൈവ പച്ചക്കറി സ്റ്റാളുകള്‍ തുറക്കും. അത്രയ്ക്ക് വലിയ വിളവെടുപ്പാണ് പ്രതീക്ഷിക്കുന്നത് എന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗ്ം ഡോ. ടിഎം തോമസ് ഐസക് അറിയിച്ചു. വിഷു വിപണിയിലെ ജൈവ പച്ചക്കറിയുടെ കാര്യം ഫേസ്ബുക് പോസ്റ്റിലൂടെയാണ് തോമസ് ഐസക് അറിയിച്ചത്.
ഡോ. ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.
വിഷുവിന് വിഷരഹിത പച്ചക്കറി ക്യാമ്പയിന്‍ വമ്പന്‍ വിജയമാകും എന്നുറപ്പായി. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന അവലോകനയോ…
Posted by Dr.T.M Thomas Isaac on Sunday, 20 March 2016

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here