കൊളംബിയയുടെ ഏറ്റവും തൂക്കമുള്ള മനുഷ്യന് ഭാരം കുറയ്ക്കണം; ആശുപത്രിയിലെത്തിക്കാന്‍ വേണ്ടി വന്നത് 20 ആളുകളും ഒരു ഫയര്‍ ട്രക്കും ആംബുലന്‍സും

ഓസ്‌കര്‍ വാസ്‌ക്വസ് മൊറാലസ് എന്ന 44 കാരന്‍ തൂക്കം കൊണ്ട് കൊളംബിയയുടെ റെക്കോര്‍ഡ് പട്ടികയില്‍ ഇടംപിടിച്ച വ്യക്തിയാണ്. 882 പൗണ്ട് അഥവാ 400 കിലോയാണ് മൊറാലസിന്റെ തൂക്കം. ഈയിടെയായി തൂക്കം കുറയ്ക്കണമെന്ന് മൊറാലസിന് ഒരു ആഗ്രഹം. കാരണം മറ്റൊന്നുമല്ല, തൂക്കം കുറച്ചില്ലെങ്കില്‍ നല്‍കേണ്ടി വരുക സ്വന്തം ജീവിതം തന്നെയാണെന്ന് ഇദ്ദേഹത്തിന് നിര്‍ദേശം ലഭിച്ചു. അങ്ങനെയാണ് തൂക്കം കുറയ്ക്കാന്‍ മൊറാലസ് തീരുമാനിച്ചത്. ഹാര്‍ട്ട് ഫൗണ്ടേഷന്‍ മൊറാലസിന് ചികിത്സയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, വീട്ടില്‍ നിന്ന് അനങ്ങാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു ഇയാള്‍.

Trauma: Mr Morales was naturally chubby as a youngster, but said he first began battling problems with his weight when his parents died just a year apart, during his late teens

ഒടുവില്‍ മൊറാലസിനെ ആശുപത്രിയിലെത്തിച്ചു. പ്രദേശത്തെ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റും കുറേ ആളുകളും സഹായിച്ചാണ് മൊറാലസിനെ പുറത്തെത്തിച്ചത്. 20 ആളുകളാണ് മൊറാലസിനെ ആശുപത്രിയിലെത്തിക്കാന്‍ വേണ്ടിവന്നത്. ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള വാഹനം വിട്ടുനല്‍കി. ഒരു ആംബുലന്‍സും മൊറാലസിനെ ക്ലിനിക്കില്‍ എത്തിക്കാന്‍ സഹായിച്ചു. ദൈനംദിന കാര്യങ്ങള്‍ അഥവാ ബാത്ത്‌റൂമില്‍ പോകുക തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ മൊറാലസിന് സഹായം ആവശ്യമായിരുന്നു. ഒന്നു പുറത്തിറങ്ങിയിട്ട് തന്നെ വര്‍ഷങ്ങളായിരുന്നു. മൊറാലസിന്റെ അവസ്ഥ കേട്ടറിഞ്ഞാണ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അദ്ദേഹത്തെ സഹായിക്കാന്‍ വാഹനം വിട്ടുനല്‍കിയത്.

Giant: Colombian Oscar Vasquez Morales, 44, had to call on the help of a local fire department to move him to a weight loss clinic where he will undergo vital treatment

ജങ്ക് ഫുഡുകളുടെ നിരന്തരമായ ഉപയോഗമാണ് മൊറാലസിന്റെ ജീവിതം തകര്‍ത്തത്. അങ്ങനെ മൊറാലസിന്റെ തൂക്കം 400 കിലോയിലെത്തി. ജീവനു തന്നെ തടി ഭീഷണിയാകുമെന്നു കണ്ടപ്പോള്‍ പാല്‍മിറയിലെ ഹാര്‍ട്ട് ഫൗണ്ടേഷനിലെത്തി. അവിടുത്തെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം തൂക്കം കുറയ്ക്കാന്‍ സാധിക്കുമെന്ന് വാഗ്ദാനം നല്‍കി. ഫൗണ്ടേഷന്റെ ചികിത്സയിലൂടെ നാലുവര്‍ഷം കൊണ്ട് 300 കിലോയോളം തൂക്കം കുറയ്ക്കാം എന്നാണ് പറയുന്നത്. കുടുംബത്തിലുള്ളവര്‍ എല്ലാവരും പുറത്തു പോകുമ്പോഴും താന്‍ മാത്രം വീട്ടില്‍ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നെന്ന് മൊറാലസ് പറയുന്നു. ഒന്നു ടോയ്‌ലറ്റില്‍ പോകണമെങ്കില്‍ പോലും വീട്ടുകാരെ ആശ്രയിക്കേണ്ടി വന്നിരുന്ന അവസ്ഥയെ കുറിച്ച് മൊറാലസ് പറയുന്നു.

കൗമാരപ്രായത്തിന്റെ അവസാന നാളുകളില്‍ അച്ഛനും അമ്മയും ഹൃദായാഘാതം വന്നു മരണപ്പെട്ടതോടെ മൊറാലസ് വല്ലാത്തൊരു വിഷാദരോഗാവസ്ഥയിലേക്ക് വീണു പോയി. പതിയെ ആ വിഷാദാവസ്ഥയില്‍ നിന്ന് ആശ്വാസം കിട്ടാന്‍ വേണ്ടി മൊറാലസ് ജങ്ക് ഫുഡുകളില്‍ അഭയം തേടിത്തുടങ്ങി. ഇതാണ് മൊറാലസിന്റെ ജീവിതം തകര്‍ത്തത്. മൊറാലസിനെ ചികിത്സിക്കാന്‍ തീരുമാനിച്ച ഹാര്‍ട്ട് അസോസിയേഷനില്‍ പ്രതിവര്‍ഷം 4,300 അപേക്ഷകളാണ് അമിതവണ്ണം കുറയ്ക്കുന്നതിനായി ലഭിക്കുന്നത്.

Treatment: Mr Morales will now undergo a three-phased process including the implantation of a gastric balloon

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel