വിമര്‍ശനങ്ങള്‍ക്ക് പരോക്ഷമായി മറുപടി നല്‍കി മോഹന്‍ലാല്‍; ജീവിതം എന്നത് ഒരു മരച്ചുവട്ടിലെ മയക്കം മാത്രം; ആവശ്യത്തിന് സമയം നല്‍കിയിട്ടും മരിക്കാറാവുമ്പോള്‍ സമയം പോര എന്ന് പരാതി പറഞ്ഞിട്ട് എന്ത് കാര്യം

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി നടന്‍ മോഹന്‍ലാല്‍. മരണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ മാത്രമേ മനുഷ്യര്‍ മനുഷ്യനെക്കുറിച്ചും ദൈവത്തെക്കുറിച്ചും ആലോചിക്കാറുള്ളൂ. എല്ലാവര്‍ക്കും ദൈവം തരുന്നത് 24 മണിക്കൂര്‍ സമയം മാത്രമാണ്. ആര്‍ക്കും ഒരു സെക്കന്‍ഡ് സമയം പോലും അധികം തരുന്നില്ല. ലോകം അറിയപ്പെടുന്ന പ്രശസ്തരായാലും ജയിലില്‍ കിടക്കുന്നവരായാലും. ഏറ്റവും ജനാധിപത്യപരമായി അനുവദിച്ചു നല്‍കപ്പെട്ടിട്ടുള്ള സമയം എത്രമാത്രം നല്ല കാര്യങ്ങള്‍ക്ക് വിനിയോഗിക്കാറുണ്ടെന്ന് ദൈവം നല്‍കിയ മറുപടി എന്ന പേരില്‍ മോഹന്‍ലാല്‍ ചോദിക്കുന്നു.

പരദൂഷണം പറയാനും മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാനും മതം, ജാതി, വര്‍ഗ്ഗം, വര്‍ണ്ണം, ദേശം എന്നിവ സ്വയം പറഞ്ഞ് തമ്മില്‍ തല്ലാനും കേസ് കൊടുക്കാനും തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഒരാവശ്യവുമില്ലാതെ സമയം ചെലവഴിക്കുന്നത്. ആര്‍ക്കും ഒപ്പമുള്ളവരോട് സംസാരിക്കാന്‍ സമയമില്ല. വാട് ആപ്പും ഫേസ്ബുക്കും ധൃതിയില്‍ നോക്കിയിരിക്കുകയാണ് എല്ലാവരും. ഇതിന്റെ പ്രത്യേകത ഒരാളോട് ചെദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇതായിരുന്നു. ഇതില്‍ ആര്‍ക്കും ആരേപ്പറ്റിയും എഴുതാം. ആരും തടയില്ല. ഇതിലൂടെ കലാപം വരെ ഉണ്ടാക്കാം. മതത്തെയോ ദൈവത്തെയോ പാര്‍ട്ടിയെയോ പറ്റി ആരെങ്കിലും പറഞ്ഞാല്‍ അപ്പോ ഇത് ഉപയോഗിക്കാം. വെറുതേ ഒരു പോസ്റ്റ് ഇട്ടാല്‍ മതി, ആളുകള്‍ കേറി തല്ലിക്കോളും, ചീത്ത വിളിച്ചോളും, അവരുടെ കുടുംബം കുളമാക്കി കൊടുത്തോളും. മിക്ക സമയവും ഇങ്ങനെ ഫോണില്‍ നോക്കിയിരുന്ന് ആളുകളെ തെറി പറഞ്ഞിട്ട്, ജീവിക്കാന്‍ തന്ന സമയം പോരാ എന്ന് പറയുന്നതില്‍ എന്താണ് ന്യായം.

ദൈവത്തെ പ്രശംസിക്കാനും ചുട്ടുപൊള്ളുന്ന കോണ്‍ക്രീറ്റിന്റെ ആരാധനാലയങ്ങള്‍ ഉണ്ടാക്കാന്‍, എന്നെപ്പറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരെ തെറി പറയാന്‍, കൊല്ലാന്‍, ദൈവത്തിന്റെ പല പേര് പറഞ്ഞ് സംഘടനകളുണ്ടാക്കി പണം പിരിക്കാന്‍ എന്തുമാത്രം സമയമാണ് ചെലവഴിക്കുന്നത്. ഇത് കണ്ടാല്‍ തോന്നും എന്റഎ കാര്യം നോക്കാന്‍ എനിക്കറിയില്ല എന്ന്. അഭിപ്രായ വ്യത്യാസം കേള്‍ക്കുമ്പോഴേക്ക് ദേഷ്യം വരുന്ന ഒരാളായി ദൈവത്തെ കരുതുന്നു. വെറുതെ തമ്മില്‍ തല്ലി സമയം ഇല്ലാതാക്കുന്നു. ഇങ്ങനെ സമയം കളയുന്നതിന് ആരാണ് ഉത്തരവാദിയെന്നും ബോഗില്‍ മോഹന്‍ലാല്‍ ചോദിക്കുന്നു.

എത്ര സമയം നല്‍കി എന്നതല്ല, എങ്ങനെ വിനിയോഗിച്ചു എന്നതാണ് കാര്യം. സമയത്തെക്കുറിച്ച് ബോധമുള്ളവര്‍ ഒരു തുള്ളിപോലും കളയാതെ ഉപയോഗിക്കുന്നു. ബോധമില്ലാത്തവര്‍ സമയത്തെ ഒഴുക്കി കളയുന്നു. എന്നിട്ട് അവസാനം പരാതി പറയുന്നു. ജീവിതം എന്നത് ഒരു മരച്ചുവട്ടിലെ മയക്കം മാത്രമാണ്. അത് മനസിലാക്കുക എന്നതാണ് വലിയ കാര്യം. അപ്പോഴേ സമയത്തിന്റെ വിലയും അമൂല്യതയും മനസിലാവൂ. പിന്നെ ഒരു നിമിഷം പോലും അനാവശ്യമായി കളയില്ല. ചെയ്യുന്നതെന്തും സര്‍ഗ്ഗാത്മകമാവും. ഒരാള്‍ക്കും മറ്റൊരാളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാന്‍ എവകാശമില്ല. എന്റെ കാര്യങ്ങളില്‍ ആകുലരാകാതിരിക്കുക. പ്രപഞ്ചത്തിന്റെ മൊത്തം കാര്യം നോക്കുന്ന ദൈവത്തിന് സ്വന്തം കാര്യം നോക്കാനറിയില്ല എന്ന് പറഞ്ഞാല്‍ ബുദ്ധിയുള്ളവര്‍ പരിഹസിക്കും. മോഹന്‍ലാല്‍ എഴുതിയ ബോഗ് പോസ്റ്റില്‍ പറയുന്നു. ദ കംപ്ലീറ്റ് ആക്ടര്‍ എന്ന സ്വന്തം ബ്ലോഗിലാണ് മോഹന്‍ലാലിന്റെ പരോക്ഷമറുപടി.

ദൈവത്തിന്റെ കത്ത് അവസാനിക്കുന്ന വരികളിലെ വാക്കുകളില്‍ എന്തോ വീണ് പടര്‍ന്നിരുന്നു. തീര്‍ച്ചയായും അത് ദൈവത്തിന്റെ കണ്ണുനീര്‍ ആയിരുന്നിരിക്കണം. ദൈവം കരഞ്ഞത് സങ്കടം കൊണ്ടാണോ ദേഷ്യം കൊണ്ടാണോ എന്ന് അറിയില്ല എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ സമകാലിക സംഭവങ്ങളിലെ പരോക്ഷ മറുപടി അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News