കാമുകിയെച്ചൊല്ലി ഫ്ളാറ്റിലെ കൊലപാതകം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; നടപടി പ്രതിയായ പുതുക്കാട് മണ്ഡലം പ്രസിഡന്റിനെ രക്ഷപെടുത്താന്‍ സഹായിച്ചതിന്

തൃശൂര്‍: അയ്യന്തോളില്‍ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി മുന്‍ സെക്രട്ടറി എം ആര്‍ രാംദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനും തെളിവു നശിപ്പിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കേസിലെ പ്രധാനപ്രതി കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് റഷീദിനെ രക്ഷപ്പെടാന്‍ രാംദാസ് സഹായിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. റഷീദ് ഇപ്പോഴും ഒളിവിലാണ്.

ഷൊര്‍ണൂര്‍ സ്വദേശി സതീശനാണ് അയ്യന്തോളിലെ പഞ്ചിക്കലിലുള്ള ഫ്‌ളാറ്റില്‍ വെച്ച് കൊല്ലപ്പെട്ടത്. ഈ മാസം രണ്ടിനായിരുന്നു സംഭവം. റഷീദും കാമുകി ശാശ്വതിയും കൂട്ടാളി കൃഷ്ണപ്രസാദും ചേര്‍ന്ന് ഫ്‌ളാറ്റിനുള്ളില്‍ വെച്ച് സതീശനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here