സിപിഐഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടപടിക്രമങ്ങള്‍ പാലിച്ച് മാത്രം; പുറത്തുവരുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനുള്ള വക്രീകരിച്ച വാര്‍ത്തകളെന്നും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ പ്രഖ്യാപിക്കൂ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥാനാര്‍ത്ഥി തീരുമാനത്തിന് നടപടിക്രമങ്ങളുണ്ട്. ബന്ധപ്പെട്ട മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ. സംസ്ഥാന സമിതി അംഗീകരിച്ച പട്ടികയ്ക്ക് പൊളിറ്റ് ബ്യൂറോയുടെ അനുമതി ലഭിക്കണം. തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ജനാധിപത്യപരമായ നടപടികളിലൂടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നത് കൊണ്ട് വിവിധ തലങ്ങളില്‍ ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ നടത്തേണ്ടിവരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇത്തരം വസ്തുതകള്‍ മനസിലാക്കാതെ പാര്‍ടിയിലെ വിവിധ ഘടകങ്ങള്‍ നടത്തുന്ന ചര്‍ച്ചകളെ വക്രീകരിച്ചാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. പാര്‍ടി അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് കുത്തക മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി നടക്കുന്ന പ്രകടനങ്ങളും സോഷ്യല്‍മീഡിയ ചര്‍ച്ചകളും ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ. കെട്ടഴിച്ചുവിടുന്ന ഊഹാപോഹങ്ങള്‍ക്കും മറ്റ് ദുര്‍വ്യാഖ്യാനങ്ങള്‍ക്കും യാതൊരു അടിസ്ഥാനവുമില്ലെന്നും കോടിയേരി പറഞ്ഞു.

ഇത്തരം കുപ്രചരണങ്ങളില്‍ പാര്‍ടിബന്ധുക്കള്‍ വീണുപോകരുത്. യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പ്രഖ്യാപിക്കും. ആ തീരുമാനത്തിന് പിന്നില്‍ ഒറ്റക്കെട്ടായി നിന്ന് സ്ഥാനാര്‍ത്ഥികളെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക എന്നതാണ് ഓരോ പാര്‍ടി ബന്ധുവിന്റെയും കടമയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.

സിപിഐ എംന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്.സ്ഥാനാര്…

Posted by Kodiyeri Balakrishnan on Monday, 21 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here