അമ്മയുടെ കണ്‍മുന്നിലിട്ട് സഹപ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകനായ സന്തോഷ്; സംഭവം ആഭ്യന്തരമന്ത്രിയുടെ നാട്ടില്‍

ആലപ്പുഴ: അമ്മയുടെ മുന്നില്‍ വച്ച് സഹപ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം മണ്ഡലമായ ഹരിപ്പാടാണ് സംഭവം. ചെന്നിത്തല പഞ്ചായത്ത് കിഴക്കെവഴി കളരിക്കല്‍ സന്തോഷ് (40) ആണ് സഹപ്രവര്‍ത്തകരായ ആര്‍എസ്എസുകാരാല്‍ കൊല്ലപ്പെട്ടത്. കളരിക്കല്‍ വടക്ക് ചക്കനാട്ട് കിഴക്കതില്‍ പരേതനായ കുട്ടന്‍പിള്ളയുടെ മകനാണ് സന്തോഷ്.

സംഭവത്തില്‍ അയല്‍വാസിയായ ആര്‍എസ്എസുകാരനും ക്വട്ടേഷന്‍ സംഘാംഗവുമായ പ്രതി പിടിയിലായി. ചെന്നിത്തല പയ്യംപള്ളി തെക്കേടത്തു തറയില്‍ ഉണ്ണി എന്നു വിളിക്കുന്ന രതീഷ് (22) ആണ് അറസ്റ്റിലായത്. നിരവധി കേസുകളില്‍ പ്രതിയായണ് രതീഷ്. പ്രമുഖ ആര്‍എസ്എസ് നേതാവിന്റെ ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് രതീഷ് അറസ്റ്റിലായത്. കേസില്‍ ഉള്‍പ്പെട്ട ഇയാളുടെ അച്ഛന്‍ രാധാകൃഷ്ണന്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here