ട്വന്റി20; ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയക്ക് നിറം മങ്ങിയ ജയം

ബംഗളൂരു: ട്വന്റി20 ലോകകപ്പ് സൂപ്പര്‍ ടെന്നില്‍ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയക്ക് നിറം മങ്ങിയ ജയം. മൂന്ന് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 156 റണ്‍െസടുത്തപ്പോള്‍ 18.3 ഓവറിലാണ് ഓസ്‌ട്രേലിയ വിജയം കണ്ടത്. സ്‌കോര്‍: ബംഗ്ലദേശ് 20 ഓവറില്‍ അഞ്ചിന് 156. ഓസ്‌ട്രേലിയ 18.3 ഓവറില്‍ ഏഴിന് 157.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 49 റണ്‍സെടുത്ത മൊഹമ്മദുള്ളയുടേയും 33 റണ്‍സെടുത്ത ഷാക്കിബിന്റെയും, 23 റണ്‍സെടുത്ത മുഹമ്മദ് മിഥുന്റെയും ബാറ്റിംഗിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.

മൂന്നുവിക്കറ്റുകള്‍ വീഴ്ത്തിയ ആദം സാംപയാണ് ബംഗ്ലദേശിനെ ചെറിയ സ്‌കോറില്‍ തളച്ചത്. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ ഉസ്മാന്‍ ഖ്വാജയുടെ അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് ജയിച്ചുകയറിയത്. അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് (45 പന്തില്‍ 58) ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ഖവാജക്ക് പുറമെ 26 റണ്‍െസടുത്ത മാക്‌സ്വെല്ലും, 21 റണ്‍സെടുത്ത വാട്‌സന്റെയും പ്രകടനം നിര്‍ണ്ണായകമായി.

ആദ്യജയത്തോടെ ഓസ്‌ട്രേലിയ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here