ഒബാമ റൗള്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി; ഇന്ന് ക്യൂബന്‍ ജനതയെ അഭിസംബോധന ചെയ്യും

ഹവാന: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്റിനും കുടുംബത്തിനുമായി റൗള്‍ കാസ്‌ട്രോ അത്താഴവിരുന്നുമൊരുക്കി.

ഞായറാഴ്ച വൈകിട്ടാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഒബാമ ക്യൂബയിലെത്തിയത്. ഹവാന കത്തീഡ്രല്‍ സന്ദര്‍ശിച്ച ഒബാമ കര്‍ദിനാള്‍ ജെയ്മി ഓര്‍ടേഗ അലാമിനോയുമായും കൂടിക്കാഴ്ച നടത്തി. ക്യൂബന്‍ ദേശീയനായകരുടെ സ്മാരകങ്ങളും സന്ദര്‍ശിച്ചു. കനത്ത സുരക്ഷയിലായിരുന്നു സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ അവസാനദിനമായ ഇന്ന് ഒബാമ ഹവാനയില്‍ ക്യൂബന്‍ ജനതയെ അഭിസംബോധന ചെയ്യും.

ഒബാമയെ വരവേല്‍ക്കാന്‍ തടിച്ചുകൂടിയ ക്യൂബന്‍ജനത സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം മുഴക്കി. വ്യാപാര ഉപരോധം ഇതുവരെ എടുത്തുകളഞ്ഞിട്ടില്ല. അമേരിക്കന്‍ കോണ്‍ഗ്രസാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്.

2014 ഡിസംബറില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്രബന്ധം പുനരാരംഭിച്ചെങ്കിലും ക്യൂബയ്‌ക്കെതിരായ ഉപരോധങ്ങള്‍ പലതും തുടരുകയാണ്. അതേസമയം, മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയുമായി ഒബാമ കൂടിക്കാഴ്ച നടത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News