‘അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും സ്‌റ്റേജ് ഷോയുമായി കറങ്ങിനടന്ന ഒരു ഹാസ്യനടന്‍ മലയാളത്തിലുണ്ട്, സൂക്ഷിക്കുക’; ജഗദീഷിനെതിരെ ഗണേഷ്‌കുമാര്‍

കൊല്ലം: പത്തനാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന നടന്‍ ജഗദീഷിനെതിരെ കെ.ബി. ഗണേഷ്‌കുമാര്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു.

സ്വന്തം അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്‌റ്റേജ് ഷോയുമായി കറങ്ങിനടന്ന ഒരു ഹാസ്യനടന്‍ മലയാളത്തിലുണ്ടെന്നും സ്‌നേഹം നടിച്ചു അയാള്‍ വൈകാതെ നിങ്ങളുടെ സമീപമെത്തുമ്പോള്‍ സൂക്ഷിക്കണമെന്നായിരുന്നു ഗണേഷിന്റെ പരാമര്‍ശം.

കൊട്ടാരക്കര തലച്ചിറയില്‍ സാംബവ മഹാസഭ സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണത്തില്‍ സംസാരിക്കുമ്പോഴാണ് ജഗദീഷിന്റെ പേരെടുത്ത് പറയാതെയുള്ള വിമര്‍ശനം. ഒരുമക്കളും ചെയ്യാത്ത തരത്തില്‍ അച്ഛന്റെ സഞ്ചയനത്തിനു മാത്രമാണ് അയാള്‍ നാട്ടിലെത്തിയതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here