മോദിയുമായുള്ള കൂടിക്കാഴ്ച്ച തൃപ്തികരമെന്ന് മെഹബൂബ മുഫ്തി; ശ്രീനഗറില്‍ തിരികെ ചെന്നിട്ട് തീരുമാനം; വ്യാഴാഴ്ച്ച എംഎല്‍എമാരുടെ യോഗം

ദില്ലി: പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച തൃപ്തികരമായിരുന്നെന്നും ശ്രീനഗറില്‍ തിരിച്ചെത്തിയതിന് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും മെഹബൂബ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങള്‍ ആ യോഗത്തില്‍ കൈക്കൊള്ളുമെന്നും മെഹബൂബ പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി മെഹ്ബൂബ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ പിഡിപി മുന്നോട്ടു വച്ച നിബന്ധനകള്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ബിജെപി നേതൃത്വം. അമിത് ഷായുമായുള്ള ചര്‍ച്ചകള്‍ പാളിയ സാഹചര്യത്തിലാണ് മെഹബൂബ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് പിഡിപിയുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ ജമ്മു കശ്മീരില്‍ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ മരണശേഷമാണ് സഖ്യസര്‍ക്കാര്‍ അനിശ്ചിതത്വത്തിലായത്. സെയ്ദിന്റെ മരണശേഷം മെഹബൂബ മുഫ്തി പിഡിപിയുടെ നേതൃ സ്ഥാനത്തത്തെിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. നിലവില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പിഡിപിക്ക് 27ഉം ബിജെപിക്ക് 26 ഉം എംഎല്‍എമാരുമാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News