ബ്രസല്‍സില്‍ വിമാനത്താവളത്തിലും സബ്‌വേയിലും ചാവേര്‍ സ്‌ഫോടന പരമ്പര; മരണം 28; 55 പേര്‍ക്ക് പരുക്ക്; പരുക്കേറ്റവരില്‍ 2 ഇന്ത്യക്കാരും

brussela
ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിൽ ചാവേർ സ്ഫോടന പരന്പരയിൽ 28 പേർ മരിച്ചതായി സ്ഥിരീകരണം. വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലുമുണ്ടായ സ്ഫോടന പരന്പരയിലാണ് 28 പേർ കൊല്ലപ്പെട്ടത്.  വിമാനത്താവളത്തിനു പുറമേ മാൾബ്ലീക്ക് മെട്രോ സ്റ്റേഷനിലും സ്ഫോടനമുണ്ടായി. വിമാനത്താവളത്തിലെ ആക്രമണത്തിൽ 13 പേർ മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെട്രോ സ്റ്റേഷനിലെ സ്ഫോടനത്തിലാണ് 15 പേർ കൊല്ലപ്പെട്ടത്. 55 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടു പേർ ഇന്ത്യക്കാരാണ്. ജെറ്റ് എയർവേയ്സ് ജീവനക്കാരിയാണ് പരുക്കേറ്റ ഇന്ത്യക്കാരിൽ ഒരാള്‍. വിമാനത്താവളത്തിലെ അമേരിക്കൻ എയർലൈൻസ് ചെക്ക് ഇൻ ഡെസ്കിനു സമീപമാണ് സ്ഫോടനങ്ങളുണ്ടായത്. നിരവധി പേരെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. സംഭവത്തെത്തുടർന്നു വിമാനത്താവളം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. ആക്രമണത്തിനു തൊട്ടു മുന്പായി വിമാനത്താവളത്തിൽ അറബിയിൽ മുദ്രാവാക്യം വിളിക്കുന്നതായി കേട്ടെന്നു ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഡെയിലി മെയിലും സ്കൈന്യൂസും റിപ്പോർട്ട് ചെയ്തു.

 

വിമാനത്താവളത്തിലെ അമേരിക്കന്‍ എയര്‍ലൈന്‍സ് ഡെസ്‌കിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് സ്‌ഫോടനമെന്നു കരുതുന്നു. സംഭവത്തെത്തുടര്‍ന്നു വിമാനത്താവളത്തിലെ ജീവനക്കാരെയും യാത്രക്കാരെയും ഒഴിപ്പിച്ചു. പാരിസ് ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരന്‍ സലാ അബ്ദസ്ലാമിനെ കഴിഞ്ഞദിവസം ബ്രസല്‍സില്‍നിന്നാണ് പിടികൂടിയത്. അയാള്‍ ബെല്‍ജിയത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.    

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News