വെള്ള ഷര്‍ട്ടും കാവി മുണ്ടും ധരിച്ച് മണി; പാടിയില്‍ നിന്നുള്ള മണിയുടെ അവസാന ഫോട്ടോ?

കലാഭവന്‍ മണി മരിക്കുന്നതിന് മുന്‍പ്, പാടിയില്‍ നിന്ന് പകര്‍ത്തിയതെന്ന് പറയപ്പെടുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. മണിയുടെ അവസാന ഫോട്ടോയാണിതെന്നാണ് അവകാശപ്പെടുന്നത്. വെള്ള ഷര്‍ട്ടും കാവി മുണ്ട് ഉടുത്തിരിക്കുന്ന മണിയെയാണ് ഫോട്ടോയില്‍ കാണാന്‍ കഴിയുന്നത്. രാത്രിയിലാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ചിത്രം താഴെ കാണാം.

edited-3

അതേസമയം, മണിയുടേത് ആത്മഹത്യയെന്നോ കൊലപാതകമെന്നോ തെളിയിക്കുന്ന മൊഴികളോ തെളിവുകളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മണിയുടെ സഹായികളുടെ മൊഴികളിലും സംശയിക്കത്തക്ക വൈരുദ്ധ്യങ്ങളില്ല. മരണം സംബന്ധിച്ച അന്തിമ തീരുമാനത്തില്‍ എത്താന്‍ കൂടുതല്‍ പരിശോധന ഫലങ്ങള്‍ ആവശ്യമാണെന്നും അന്വേഷണ സംഘം അറിയിച്ചു.

മണിയുടെ ആന്തരികാവയവങ്ങളും മൂത്രവും രക്തവും ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ അയച്ച് പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അളവ് എത്രയെന്ന് കണ്ടെത്താന്‍ ഹൈദരാബാദിലെ പരിശോധനയില്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News