ഐഫോണ്‍ എസ്ഇ ഏപ്രില്‍ ആദ്യം ഇന്ത്യയിലെത്തും; വില 39,000 രൂപ മുതല്‍; എസ്ഇയുടെ ആദ്യലുക്ക് വീഡിയോ

Iphone-SE

വാഷിംഗ്ടണ്‍: ആപ്പിളിന്റെ കുഞ്ഞന്‍ ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ ഏപ്രില്‍ ആദ്യം ഇന്ത്യയിലെത്തും. ഇന്നലെ രാത്രിയാണ് ഐഫോണ്‍ എസ്ഇ അമേരിക്കയില്‍ അവതരിപ്പിച്ചത്. അമേരിക്കയില്‍ 399 ഡോളര്‍ അഥവാ 26,000 രൂപ മുതലാണ് ഫോണിന്റെ വില. അടുത്തമാസം ആദ്യം മുതല്‍ ഫോണ്‍ ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടും. ഇന്ത്യയില്‍ ഫോണിന് 39,000 രൂപ മുതലാണ് വില. 4 ഇഞ്ച് ഐഫോണ്‍ 16 ജിബി, 64 ജിബി വേരിയന്റുകളിലാണ് എത്തുന്നത്. ഐഫോണ്‍ 6എസിനേക്കാള്‍ ബാറ്ററി ലൈഫും ഫോണിന് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ചെറിയ ഐഫോണും വിലകുറഞ്ഞ ഐഫോണും ആവശ്യമുള്ളവരെ ലക്ഷ്യമിട്ടാണ് കുഞ്ഞന്‍ ഐഫോണായ എസ്ഇ ഇറക്കിയിട്ടുള്ളത്. ഐഫോണ്‍ 6എസിനു സമാനമായ ഫീച്ചേഴ്‌സുകളുമായാണ് ഫോണ്‍ എത്തുന്നത്. എന്നാല്‍, ഫോണിന്റെ ഡിസൈന്‍ 5എസിനു സമാനമാണ്. 6എസ് ഇറക്കിയ അതേ കളറുകളില്‍ എസ്ഇയും ലഭ്യമാകും. ഒപ്പം റോസ് ഗോള്‍ഡ് കളറിലും ഫോണ്‍ പുറത്തിറക്കുന്നുണ്ട്. മാത്രമല്ല, ഫോണിന്റെ മുകളിലും താഴെയും റൗണ്ടഡ് എഡ്ജുകളുമായാണ് എത്തുന്നത്. അതായത് ഐഫോണ്‍ 6 പോലെ തന്നെ.

6എസില്‍ ഉപയോഗിച്ച A9 SoC പ്രോസസര്‍ തന്നെയാണ് എസ്ഇക്കും കരുത്ത് പകരുന്നത്. M9 മോഷന്‍ കോപ്രോസസറും ഫോണിലുണ്ട്. 12 മെഗാപിക്‌സല്‍ ഐസൈറ്റ് കാമറയാണ് പിന്‍കാമറ. 4K വീഡിയോ സപ്പോര്‍ട്ട് ചെയ്യുന്നതാണ് കാമറ. ഒപ്പം പുതിയ ആക്‌സസറീസും ആപ്പിള്‍ എസ്ഇക്കൊപ്പം പുറത്തിറക്കി. ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലൂ കളറുകളില്‍ ലെതര്‍ കെയ്‌സുകള്‍ ലഭിക്കും. 2,900 രൂപയായിരിക്കും ഇതിന്റെ വില. ലൈറ്റ്‌നിംഗ് ഡോക്‌സ് 3,700 രൂപയ്ക്കും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News