പുരുഷന്‍മാര്‍ ദിവസവും ഓഫീസില്‍ എട്ടു മണിക്കൂര്‍ ജോലി ചെയ്യുന്നതിന് കണക്കുണ്ട്; സ്ത്രീകളുടെ ജോലിക്കു മാത്രമെന്താണ് കണക്കില്ലാത്തത്; സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന പോസ്റ്റ്

ഓരോ സ്ത്രീയുടെ ഓരോ ദിവസം നേരിടുന്ന ബുദ്ധിമുട്ടുകളുടെയും സഹനങ്ങളുടെയും നേര്‍ക്കാഴ്ചയായി സോഷ്യല്‍മീഡിയയില്‍ ഷലാക പെഞ്ചല്‍ മിസ്ത്രിയുടെ പോസ്റ്റ് വൈറല്‍. വീട്ടിലും ഓഫീസിലുമെല്ലാം കര്‍മനിരതരാകുന്ന സ്ത്രീ എപ്പോഴും പുരുഷന്‍ ജോലി ചെയ്യുന്നതിന്റെ കണക്കു മാത്രം കേള്‍ക്കുന്നു. എന്തുകൊണ്ടാണ് സ്ത്രീകള്‍ അധ്വാനിക്കുന്നതിനു മാത്രം കണക്കില്ലാത്തതെന്നാണ് പോസ്റ്റിലൂടെ ഷലാക ചോദിക്കുന്നത്. സമൂഹത്തിന്റെ ഇരട്ടമുഖം തുറന്നുകാട്ടുകയാണ് യുവതി ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പേജിലിട്ട ഈ പോസ്റ്റിലൂടെ.

"I'm thinking about what to cook for dinner once I get home. I've had an exhausting week, working long hours — I wish…

Posted by Humans of Bombay on Sunday, March 20, 2016

(പരിഭാഷ: വീട്ടിലെത്തുമ്പോള്‍ അത്താഴത്തിന് എന്തു ഭക്ഷണമുണ്ടാക്കുമെന്നാണ് ഞാന്‍ ആലോചിക്കുന്നത്. ആഴ്ചനിറയെ ക്ഷീണിതയായി ജോലി ചെയ്തു കഴിയുമ്പോള്‍, ആരെങ്കിലും എനിക്കായി പാചകം ചെയ്തു തരുമെന്നും എന്നെ പരിപാലിക്കുമെന്നും ആഗ്രഹിച്ചു പോകുന്നു. എന്തുകൊണ്ടാണ് വീട്ടുപണികള്‍ ഒരു ജോലിയായി കണക്കാക്കാത്? പുരുഷന്‍മാര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന എട്ടു മണിക്കൂറില്‍ ഓരോ മിനുട്ടും കണക്കില്‍പെടുന്നതാണ്. ഞങ്ങള്‍ മധ്യ വര്‍ഗത്തില്‍ പെടുന്ന സ്ത്രീകള്‍ ഓഫീസിലും വീട്ടിലുമായി ഇങ്ങനെ നിരവധി എട്ടുമണിക്കൂര്‍ ഷിഫ്റ്റുകളില്‍ പല മണിക്കൂറുകള്‍ കര്‍മനിരതരാണ്. അതൊന്നും ആരും കണക്കുകൂട്ടൂന്നില്ല. എന്തുകൊണ്ടാണ് ഇതെന്നന് എനിക്കു മനസിലാകുന്നില്ല.)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News