ഇന്ത്യ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുന്നു; 2030 ഓടെ 40 ശതമാനം ആളുകൾക്കും കുടിവെള്ളം കിട്ടാക്കനിയാകുമെന്നു പഠനം

ദില്ലി: ഇന്ത്യ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുന്നതായി പഠനങ്ങൾ. ഇപ്പോഴത്തെ കുടിവെള്ള ക്ഷാമത്തെ ഗൗരവമായി കാണാതിരുന്നാൽ 2030 ഓടെ ഇന്ത്യയിലെ 40 ശതമാനം ആളുകൾക്കും കുടിവെള്ളം കിട്ടാക്കനിയാകുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും കുടിവെള്ളം സംരക്ഷിക്കാൻ നടപടികൾ ഒന്നും ഇല്ലാതിരിക്കുകയും ചെയ്താൽ പാനയോഗ്യമായ വെള്ളത്തിന്റെയും ഭൂഗർഭ ജലത്തിന്റെയും അളവ് വർഷം തോറും കുറഞ്ഞു വരുമെന്ന് ജലസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു ആക്ടിവിസ്റ്റ് പറഞ്ഞു.

ജൽ ജൻ ജോഡോ അഭിയാന്റെ ദേശീയ കൺവീനർ സഞ്ജയ് സിംഗ് ആണ് തന്റെ നിരീക്ഷണങ്ങൾ പങ്കുവച്ചത്. 2030 ഓടെ ഇന്ത്യൻ ജനസംഖ്യയുടെ 40 ശതമാനം ആളുകൾക്കും കുടിവെള്ളം ഉണ്ടായിരിക്കില്ല. ഭൂഗർഭജലത്തിന്റെ അളവ് കുറഞ്ഞു കൊണ്ടിരിക്കുന്നു. ചെറിയ ജലസ്രോതസുകളിൽ 90 ശതമാനവും വറ്റിവരണ്ടിരിക്കുന്നു. പുഴകളിലെ ഒഴുക്ക് 60-65 ശതമാനം വരെ കുറഞ്ഞു. ഇത് വരും വർഷങ്ങളിൽ ജലത്തിന്റെ അളവ് കുറയുന്നതിനും ഇടയാക്കുമെന്നും സഞ്ജയ് സിംഗ് പറഞ്ഞു.

ലഭ്യത കുറഞ്ഞപ്പോഴും ശരാശരി ആളോഹരി ഉപഭോഗവും ആവശ്യവും വർധിക്കുകയാണ്. 2001 മുതൽ 2011 വരെയുള്ള കാലയളവിൽ കുടിവെള്ളത്തിന്റെ പ്രതിശീർഷ ആളോഹരി വാർഷിക ലഭ്യത 15 ശതമാനം കണ്ട് കുറഞ്ഞതായി അടുത്തിടെ പുറത്തിറക്കിയ ഒരു പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചൈനയെയും അമേരിക്കയെയും അപേക്ഷിച്ച് ഇന്ത്യയിൽ ജല ഉപഭോഗം കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News