കുവൈത്തിലെ കാറുകളില്‍നിന്നു സാധനങ്ങള്‍ മോഷ്ടിക്കുന്ന പെണ്‍കുട്ടികള്‍ സിസിടിവിയില്‍ കുടുങ്ങി; പരാതിയില്ലെങ്കിലും അറസ്റ്റുണ്ടാകും

kuwait

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയില്‍ കാറുകളില്‍നിന്നു സാധനങ്ങള്‍ മോഷടിക്കുന്ന പെണ്‍കുട്ടികള്‍ സിസിടിവിയില്‍ കുടുങ്ങി. ലോക്ക് ചെയ്യാത്ത കാറുകള്‍ തെരഞ്ഞുപിടിച്ച് മോഷണം നടത്തുന്നവരാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായത്. പരാതിയില്ലെങ്കിലും ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് കുവൈത്ത് പൊലീസിന്റെ തീരുമാനം.

ജബര്‍ അല്‍ അഹമ്മദ് പ്രദേശത്തെ സിസിടിവിയിലാണ് ഇവര്‍ കുടുങ്ങിയത്. കാറുകളുടെ മുന്‍ ഡോറുകള്‍ തുറക്കാന്‍ ശ്രമിച്ചാണ് ലോക്ക് ചെയ്തിട്ടുണ്ടോ എന്നു മനസിലാക്കുന്നത്. തുറക്കപ്പെടുന്ന കാറില്‍നിന്ന് മോഷണം നടത്തുകയും ചെയ്യും. പെണ്‍കുട്ടികള്‍ തമാശയ്ക്കാണ് മോഷണം നടത്തുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതേസമയം, പ്രൊഫഷണല്‍ മോഷ്ടാക്കള്‍ ഇതൊരു രീതിയാക്കാതിരിക്കാന്‍ ഇരുവര്‍ക്കുമെതിരേ നടപടിയെടുക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here