തിരൂരിൽ എകെജി സ്മാരകഗ്രന്ഥശാല ആർഎസ്എസുകാർ തീവച്ചു നശിപ്പിച്ചു; പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും ഫർണിച്ചറുകളും അഗ്നിക്കിരയാക്കി; ചിത്രങ്ങള്‍ കാണാം

തിരൂർ: മലപ്പുറം തിരൂരിൽ എകെജി സ്മാരക ഗ്രന്ഥശാല ആർഎസ്എസുകാർ തീവച്ചു നശിപ്പിച്ചു. തിരൂരിനടുത്ത് ആലത്തിയൂർ കല്ലൂക്കരയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലയാണ് ഇന്നു പുലർച്ചയോടെ ആർഎസ്എസുകാർ തീവച്ചു നശിപ്പിച്ചത്. പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും ഫർണിച്ചറുകളും കത്തിനശിച്ചു. ഏകദേശം ആറായിരത്തോളം പുസ്തകങ്ങൾ അഗ്നിക്കിരയാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുവരെഴുത്തുമായി ബന്ധപെട്ട് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. സിപിഐഎം പ്രവർത്തകർ ബുക്ക് ചെയ്തിരുന്ന സ്ഥലത്ത് ആർഎസ്എസ് ബിജെപി പ്രവർത്തകർ ചുവരെഴുതിയതാണ് സംഭവങ്ങൾക്ക് തുടക്കം. ഇതുസംബന്ധിച്ച് സ്ഥലത്ത് തിങ്കളാഴ്ച പൊലീസ് സംഘവും ക്യാമ്പ് ചെയ്തിരുന്നു. എന്നാൽ പുലർച്ചെ പൊലീസ് സംഘം മടങ്ങിയപ്പോൾ ആർഎസ്എസ് പ്രവർത്തകർ വായനശാലയുടെ പൂട്ട് തകർത്ത് അകത്തു കടന്ന് തീയിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News