പതിവായി ബലാത്സംഗം ചെയ്ത പിതാവിനെ മകള്‍ സഹികെട്ടു തീകൊളുത്തി കൊന്നു; ഇരുപതുകാരി അറസ്റ്റില്‍; സഹോദരിമാരെയും പീഡിപ്പിച്ചിരുന്നെന്നു മൊഴി

കറാച്ചി: തന്നെയും സഹോദരിമാരെയും നിരന്തരം ബലാത്സംഗം ചെയ്ത പിതാവിനെ ഇരുപതുകാരി തീകൊളുത്തിക്കൊന്നു. കഴിഞ്ഞദിവസമായിരുന്നു സംഭവം. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇരുപതുകാരിയായ മകളെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം.

നിരന്തരം ബലാത്സംഗം ചെയ്യുന്നതിനാല്‍ സഹികെട്ടു പെണ്‍കുട്ടി പിതാവിനെ കൊല്ലാന്‍ തീരുമാനിച്ചിരുന്നു. തന്റെ സഹോദരിമാരെയും പിതാവ് ബലാത്സംഗം ചെയ്യാറുണ്ടായിരുന്നതായി പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. കഴിഞ്ഞദിവസം ഉറക്കഗുളിക നല്‍കി മയക്കിക്കിടത്തിയ ശേഷം പെട്രോളിച്ച് പിതാവിനെ തീകൊളുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News