യുവാവല്ലെന്ന് സ്വയം തോന്നുന്നവര്‍ക്ക് മത്സരരംഗത്തു നിന്ന് പിന്‍മാറാമെന്ന് മുഖ്യമന്ത്രി; തീരുമാനിക്കേണ്ടത് മത്സരിക്കുന്നവരും പാര്‍ട്ടിയും; സുധീരന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മത്സരരംഗത്തുനിന്ന് പിന്‍മാറുകയാണെന്ന ടിഎന്‍ പ്രതാപന്റെ തീരുമാനം മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി. യുവാവല്ലെന്ന് സ്വയം തോന്നുന്നവര്‍ക്ക് മത്സരരംഗത്തു നിന്ന് പിന്‍മാറാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സരിക്കുന്നത് ജനസേവനത്തോടുള്ള ആര്‍ത്തി കൊണ്ടുമാകാം. അതിനെ സ്ഥാനമോഹത്തിനോടുള്ള ആര്‍ത്തിയായി കാണേണ്ടതില്ല. മത്സരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് പാര്‍ട്ടിയും മത്സരിക്കുന്നവരും ആണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News