മൊബൈൽഫോൺ ഉപയോഗം, ജോലിയിലെ സമ്മർദം, കൂർക്കംവലി; പുരുഷൻമാർ പേടിക്കേണ്ട ചില സംഗതികൾ

ഇന്ന് പുരുഷൻമാരിൽ പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ലൈംഗികശേഷിക്കുറവ്. 40 വയസ്സോ അതിൽ കൂടുതലോ ഉള്ള 40 ശതമാനം ആളുകളും ലൈംഗികശേഷിക്കുറവ് എന്ന പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ടെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ, ഇതിൽ 75 ശതമാനം പേരും ചികിത്സ തേടാൻ മടിക്കുന്നതായും പഠനത്തിൽ കണ്ടെത്തി. മാത്രമല്ല, പലരും വളരെ കാലം കാത്തിരുന്ന ശേഷമാണ് ചികിത്സ തേടുന്നത്. പകുതിയിലധികം സമയവും ഉദ്ധാരണം നടക്കുന്നില്ലെങ്കിൽ ശേഷിക്കുറവ് അനുഭവിക്കുന്നുണ്ടെന്നുറപ്പാണ്. ഇതിനു ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യവുമാണ്. ശേഷിക്കുറവിന് കാരണമാകുന്ന കാരണങ്ങൾ പലതാണ്. അവയിൽ ചിലത് താഴെ പറയുന്നു.

1. സെൽഫോൺ ഉപയോഗം

ഓസ്ട്രിയ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളിൽ നടത്തിയ പഠനങ്ങൾ പ്രകാരം സെൽഫോൺ ഉപയോഗവും ലൈംഗിക ശേഷിക്കുറവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തി. ദിവസേന നാലു മണിക്കൂറിൽ കൂടുതൽ സെൽഫോൺ ഉപയോഗിക്കുന്ന ഒരാൾക്ക് ഈ പ്രശ്‌നം ഉണ്ടാകാൻ സാധ്യത ഏറെയാണെന്ന് കണ്ടെത്തി. ദിവസം രണ്ടുമണിക്കൂറിൽ കുറവ് സമയം ഉപയോഗിക്കുന്ന ഒരാളേക്കാൾ അവർക്ക് സാധ്യത കൂടുതലാണ്. ഫോണിൽ നിന്ന് പുറത്തു വരുന്ന റേഡിയേഷനും ഫോൺ ചൂടാകുന്നതുമാണ് ശേഷിക്കുറവിന് കാരണമെന്നാണ് ഗവേഷകർ പറയുന്നത്.

2. ജോലിയിലെ സമ്മർദം

ധാരാളം സമ്മർദവും വിഷാദവും ആശങ്കയും ഉള്ള ഫീൽഡിൽ ജോലി ചെയ്യുന്നവരിൽ ശേഷിക്കുറവിനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന് ഫുഡ് സർവീസ് സ്റ്റാഫ്, ആരോഗ്യ സംരക്ഷണ പ്രവർത്തകർ, അഗ്നിശമന സംരക്ഷണ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ. ഇത്തരക്കാരിൽ പുകവലി, മദ്യപാനം, ആന്റി ഡിപ്രസന്റുകളുടെ ഉപയോഗം എന്നിവ ധാരാളമായതിനാൽ ശേഷിക്കുറവിനുള്ള സാധ്യതയും കൂടുതലാണ്. ആശങ്കയും വിഷാദരോഗവുമാണ് സൈക്കോളജിക്കൽ കാരണങ്ങൾ.

3. പല്ലുകളിലെ ബാക്ടീരിയ മൂലമുണ്ടാകുന്ന വായ്‌നാറ്റം

വായ്‌നാറ്റം ലൈംഗിക ജീവിതത്തിൽ ഏറെ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ, അതുമാത്രമല്ല, ശേഷിക്കുറവിനു വരെ ഈ ജംസ് പ്രശ്‌നങ്ങൾ കാരണമാകുന്നുണ്ടെന്നാണ് പറയുന്നത്. പല്ലുകളിലെ ഈ ബാക്ടീരിയ പ്രശ്‌നം യഥാസമയം കണ്ടെത്തി ചികിത്സിക്കുന്നത് ലൈംഗിക ആരോഗ്യത്തെയും വർധിപ്പിക്കും.

4. പോൺ ചിത്രങ്ങൾ

പോൺ സൈറ്റുകൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു സെക്കൻഡിൽ 1.7 കോടി ആളുകൾ സൈറ്റ് സന്ദർശിക്കുന്നുണ്ട്. അമിതമായി പോൺ ചിത്രങ്ങൾ കാണുന്നത് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കും. പോൺ ചിത്രങ്ങൾ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഏറെ അകലെയാണ്. മാത്രമല്ല, പോൺ ചിത്രങ്ങൾ കാണുന്നത് തലച്ചോറിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. ഇത്തരക്കാർക്ക് പോൺ ചിത്രങ്ങൾ കാണാതെ ഉദ്ദാരണം ഉണ്ടാവില്ല എന്നതാണ് പ്രശ്‌നം.

5. ഹൃദ്രോഗങ്ങൾ

അമിത രക്തസമ്മർദം, കൊളസ്‌ട്രോൾ, രക്തയോട്ടക്കുറവ് തുടങ്ങിയ ഹൃദയസംബന്ധിയും രക്തധമനി സംബന്ധിയുമായ അസുഖങ്ങൾ സ്‌ട്രോക് വരാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു. ഇത് ഞരമ്പുകളെ തകർക്കും. ലിംഗത്തിലേക്ക് രക്തമെത്തിക്കുന്ന ഞരമ്പുകൾ അടക്കം. ഇത് ലൈംഗികോദ്ധാരണത്തിനും പ്രശ്‌നമുണ്ടാക്കും.

6. കൂർക്കംവലി

പ്രധാനമായും നിദ്രാരോഗമായ കൂർക്കം വലി എങ്ങനെ ലൈംഗിക ശേഷിക്കുറവിന് കാരണമാകും. കൂർക്കംവലി ആളുകളിൽ 10 മുതൽ 30 സെക്കൻഡുകൾ വരെ ശ്വാസം എടുക്കാൻ സാധിക്കാതെ വരുന്നുണ്ട്. ഇങ്ങനെ ഓക്‌സിജൻ കുറയുന്നത് ശരീരത്തിന്റെ മൊത്തം പ്രവർത്തനത്തെ ബാധിക്കുകയും അങ്ങനെ ലൈംഗികതയെ പോലും ബാധിക്കുകയും ചെയ്യും.

7. സ്റ്റാമിന വർധിപ്പിക്കുന്ന മരുന്നുകൾ

സ്റ്റാമിന വർധിപ്പിക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നതു കൊണ്ട് കുഴപ്പമില്ല. പക്ഷേ, ഡയബറ്റിസ് പോലുള്ള രോഗങ്ങൾ ഉള്ളവരിൽ ഇത് നെഗറ്റീവ് ഫലം ആണ് ഉണ്ടാക്കുക. മരുന്നുകൾ കാരണങ്ങളെയല്ല ചികിത്സിക്കുന്നത്. മറിച്ച് ലക്ഷണങ്ങളെയാണ്. അതുകൊണ്ട് ഡോക്ടറെ കാണുന്നതാണ് ഇതിനു ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം.

8. മരുന്നുകളുടെ ഉപയോഗം

പുരുഷൻമാരിലെ മുടികൊഴിച്ചിൽ, പ്രോസ്‌റ്റേറ്റ് വളർച്ച എന്നിവയ്ക്കു കഴിക്കുന്ന മരുന്നുകൾ പാർശ്വഫലങ്ങൾ ഉണ്ടാക്കും. ഇത് ലൈംഗിക ശേഷിക്കുറവിനും ഉദ്ധാരണത്തിനും കാരണമാകും. പുരുഷ സെക്‌സ് ഹോർമോൺ ആയ ഡിഹൈഡ്രോടെസ്‌റ്റോസ്റ്റിറോണിന്റെ അളവു കുറയ്ക്കും ഈ മരുന്നുകൾ എന്നതാണ് പ്രധാന കാരണം.

9. സൈക്കിൾ ചവിട്ടൽ

കൂടുതൽ ദൂരം സൈക്കിൾ ചവിട്ടുന്നത് ശേഷിക്കുറവിന്റെ സാധ്യത വർധിപ്പിക്കുമെന്ന് പഠനം തെളിയിക്കുന്നു. ആഴ്ചയിൽ മൂന്നു മണിക്കൂർ എങ്കിലും സൈക്കിൾ ചവിട്ടുന്ന പുരുഷൻമാരിൽ സാധ്യത കൂടുതലാണ്. 4 ശതമാനം പുരുഷൻമാരും ഈ പ്രശ്‌നം അനുഭവിക്കും. സൈക്ലിസ്റ്റുകളിൽ സമപ്രായക്കാരായവർ 1 ശതമാനവും ഈ പ്രശ്‌നം അനുഭവിക്കുന്നവരാണ്.

10. ടൈറ്റുള്ള അടിവസ്ത്രങ്ങൾ ധരിക്കുന്നത്

നേരിട്ട് ശേഷിക്കുറവിന് കാരണമാകുന്നില്ലെങ്കിലും ടൈറ്റുള്ള അടിവസ്ത്രങ്ങൾ ധരിക്കുന്നതും ഒരു കാരണമാണ്. ഇത് സ്‌പേം അളവ് കുറയാൻ കാരണമാകുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യും. ബീജം ശേഖരിക്കപ്പെടുന്ന ടെസ്റ്റിസൈലുകൾക്ക് ആയാസരഹിതമായി കിടക്കുകയാണ് വേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News