പി ജയരാജനെതിരേ എന്തുതെളിവാണുള്ളതെന്നു സിബിഐയോടു കോടതി; ജാമ്യാപേക്ഷയില്‍ ഇന്ന് തീരുമാനം

തലശേരി: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ മനോജ് വധക്കേസില്‍ എന്തു തെളിവാണുള്ളതെന്നു സിബിഐയോടു കോടതി. ജയരാജന്റെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് സിബിഐയോടു കോടതി ഇക്കാര്യം ആരാഞ്ഞത്. അന്വേഷണം ആരംഭിച്ചിട്ടു രണ്ടു വര്‍ഷമായില്ലേയെന്നും എല്ലാ തെളിവുകളും ശേഖരിച്ചില്ലെയെന്നും പിന്നെന്താണ് ഇവ ഹാജരാക്കാന്‍ കഴിയാത്തതെന്നും കോടതി ചോദിച്ചു.

ജയരാജന്റെ കുടുംബക്ഷേത്രത്തിലാണ് ഗൂഢാലോചന നടന്നതെന്നായിരുന്നു സിബിഐയുടെ വിശദീകരണം. യോഗത്തില്‍ ജയരാജന്‍ പങ്കെടുത്തിട്ടില്ല. തെളിവുകള്‍ കേസ് ഡയറിയില്‍ ഉണ്ടെന്നും സിബിഐ പ്രോസിക്യൂട്ടര്‍ വിശദീകരിച്ചു. ക്ഷേത്രം പൊതു സ്ഥലമല്ലേയെന്നു കോടതി ചോദിച്ചപ്പോള്‍ കുടുംബക്ഷേത്രമാണെന്നും സാധാരണഗതിയില്‍ മറ്റുള്ളവര്‍ പോകാറില്ലെന്നും സിബിഐ വ്യക്തമാക്കി. ഒന്നാം പ്രതി വിക്രമന് മദ്യപാനരോഗ ചികിത്സ നല്‍കിയതാണ് ഗൂഢാലോചനയ്ക്കു തെളിവായി സിബിഐ പ്രധാനമായും ഉന്നയിച്ചത്. പി ജയരാജന്‍ രാഷ്ട്രീയ നേതാവല്ലേയെന്നും കോടതി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News