മാധ്യമപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തി; മേജര്‍ രവിക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു; നടപടി സിന്ധു സൂര്യകുമാറിന്റെ പരാതിയില്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സംവിധായകന്‍ മേജര്‍ രവിക്കെതിരെ പൊലീസ് കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പണമെന്ന രവിയുടെ പരാമര്‍ശത്തിലാണ് കേസ്.

ചാനല്‍ ചര്‍ച്ചക്കിടെ സിന്ധു ദുര്‍ഗാദേവിയെ അപമാനിച്ചെന്നും അവരുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്നും രവി പ്രസംഗിച്ചിരുന്നു. തുടര്‍ന്ന് സിന്ധു തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിന് പരാതി നല്‍കി. ഇത് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാറിന് കൈമാറുകയും അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം കന്റോണ്‍മെന്റ് പൊലീസ് കേസെടുക്കുകയായിരുന്നു. ഐപിസി 500, 501, 354 എ വകുപ്പുകള്‍പ്രകാരമാണ് കേസെടുത്തത്.

ദുര്‍ഗാ ദേവിയെ വേശ്യയെന്ന് വിളിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്‌കാരമാണെന്നും. അങ്ങിനെയുള്ളവര്‍ക്ക് സ്വന്തം അമ്മയെ വേശ്യയെന്ന് വിളിച്ചാല്‍ പോലും ഇതു തന്നെയാണ് തോന്നുകയെന്നും മേജര്‍ രവി പറഞ്ഞിരുന്നു. സ്വന്തം അമ്മയെ കുറിച്ച് വിശ്വസിക്കുന്ന ദൈവത്തെ കുറിച്ച് പറയുമ്പോള്‍ ആരും പ്രതികരിക്കാത്തതില്‍ തനിക്ക് വിഷമ തോന്നുന്നുണ്ടെന്നും അത്തരം കാര്യങ്ങളെ പിന്തുണയ്ക്കുന്ന ആ സ്ത്രീയുടെ മുഖത്ത് അനുവാദം ലഭിക്കുകയാണെങ്കില്‍ കാറിതുപ്പുമെന്നും രവി പറഞ്ഞിരുന്നു. കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയുടെ പേരുപറഞ്ഞ് സിന്ധു സൂര്യകുമാറിനെതിരെ സംഘപരിവാര്‍ വധഭീഷണിയുയര്‍ത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News