പത്താന്‍കോട്ടില്‍ യാത്രക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്തു; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം

പത്താന്‍കോട്ട്: പഞ്ചാബ് പത്താന്‍കോട്ടില്‍ യാത്രക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഒരുസംഘമാളുകള്‍ കാര്‍ തട്ടിയെടുത്തു. പത്താന്‍കോട്ട്-ജമ്മു ഹൈവേയില്‍ ചൊവാഴ്ച്ച രാത്രിയാണ് സംഭവം. ലിഫ്റ്റ് ചോദിച്ച് കാര്‍ തടഞ്ഞ സംഘം പിന്നീട് തോക്ക് ചൂണ്ടി വാഹനം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കാറിന്റെ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതനിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

കാര്‍ കണ്ടെത്താനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെക്ക് പോയിന്റുകള്‍ തുറന്ന് പരിശോധനകള്‍ നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. മൂന്നംഗ സംഘത്തിലെ രണ്ട് പേര്‍ സിഖുകാരാണെന്ന് കാറുടമ മൊഴി നല്‍കിയതായും സൂചനയുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ സമാനമായ രീതിയില്‍ കാര്‍ തട്ടിയെടുത്താണ് ജയ്‌ഷെ മുഹമ്മദ് തീവ്രാവാദികള്‍ പത്താന്‍കോട്ട് വ്യോമകേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയത്. പഞ്ചാബ് പൊലീസ് ഓഫീസറിന്റെ എസ്‌യുവി തട്ടിയെടുത്താണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആറ് പേരടങ്ങുന്ന തീവ്രവാദികളെ മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു സേന കീഴടക്കിയത്. സംഭവത്തില്‍ ഏഴ് സൈനികരും കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News