പി ജയരാജൻ മോചിതനായി; ജാമ്യം ലഭിച്ചത് കുറ്റപത്രം സമർപ്പിക്കും വരെ; ജയിലിൽ അടച്ചത് സിപിഐഎമ്മിനെ ഭീകരപ്രസ്ഥാനമായി ചിത്രീകരിക്കാൻ

തലശേരി: ജാമ്യം ലഭിച്ചതിനെത്തുടർന്നു സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ മോചിതനായി. രാവിലെയാണു  തലശേരി അഡീഷണൽ  സെഷൻസ് കോടതി ജയരാജന് ജാമ്യം അനുവദിച്ചത്.  കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെയാണ് ജാമ്യം അനുവദിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂരിലെ മനോജ് കൊല്ലപ്പെട്ട കേസിലാണ് തെളിവുകള്‍ ഇല്ലാതിരുന്നിട്ടും സിബിഐ ജയരാജനെ അറസ്റ്റ് ചെയ്തത്. ആദ്യം തെളിവുകളില്ലെന്നു പറഞ്ഞ ജയരാജനെ പിന്നീട് അകാരണമായി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. ചികിത്സയ്ക്കു പോലും സാവകാശം അനുവദിക്കാതെയായിരുന്നു സിബിഐ നടപടി.

സിപിഐഎമ്മിനെ ഭീകര പ്രസ്ഥാനമായി ചിത്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് തന്നെ ജയിലിൽ അടച്തെന്നു മോചിതനായ ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു. കാ ലിന്റെയും കൈയുടെയും മുട്ടുവേദന കലശലായതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ജയരാജൻ. ഇവിടെനിന്നാണ് ജയരാജൻ കസ്റ്റഡി മോചിതനായത്. ആര്‍എസ്എസ് ഗൂഢാലോചനയുടെ ഫലമായാണ് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ജയരാജനെ അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നടന്ന ആര്‍എസ്എസ് യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസില്‍ യാതൊരു പങ്കുമില്ലാത്ത ജയരാജനെ കുടുക്കാനുള്ള തീരുമാനം. ആര്‍എസ്എസ് തീരുമാനം സിബിഐ നടപ്പാക്കുകയായിരുന്നു.

ജയരാജനെതിരേ എന്തു തെളിവാണുള്ളതെന്നു ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഇന്നലെ കോടതി ചോദിച്ചിരുന്നു. ജയരാജന്റെ കുടുംബക്ഷേത്രത്തിലാണ് ഗൂഢാലോചന നടന്നതെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ വാദം. എന്നാല്‍, പൊതു സ്ഥലമായ ക്ഷേത്രത്തില്‍ ആരൊക്കെ വന്നു എന്ന് എങ്ങനെ പറയാനാകുമെന്നും ജയരാജന്‍ പങ്കെടുത്തിട്ടില്ല എന്നുറപ്പുണ്ടായിട്ടും അദ്ദേഹത്തെ എങ്ങനെ പ്രതിചേര്‍ക്കാനാവുമെന്നായിരുന്നു കോടതിയുടെ ചോദ്യം. രാഷ്ട്രീയ സമ്മര്‍ദത്തിന്റെ ഫലമായാണ് ജയരാജനെ കേസില്‍ കുടുക്കിയതെന്നു വ്യക്തമാകുന്നതാണ് കോടതി നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News