രജനീയുടെ ‘യെന്തിരന്‍ 2’ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്; അണിയറപ്രവര്‍ത്തകര്‍ രഹസ്യമായി പകര്‍ത്തിയതെന്ന് സൂചന

രജനീകാന്ത് ശങ്കര്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം യെന്തിരന്‍ 2ന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. വില്ലന്‍ വേഷം കൈക്കാര്യം ചെയ്യുന്ന അക്ഷയ് കുമാറിന്റെ ചിത്രങ്ങളാണ് ബോംബെ ടൈംസ് പുറത്തുവിട്ടത്. ചിത്രീകരണത്തിനിടെ അണിയറപ്രവര്‍ത്തകരാണ് ഇത് പകര്‍ത്തിയതെന്നാണ് സൂചന. ലൊക്കേഷനില്‍ മൊബൈല്‍ ഫോണ്‍ നിരോധനമുണ്ട്. അതുകൊണ്ട് ചിത്രം പുറത്തുവന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായാണ് വിവരങ്ങള്‍. ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രീകരണദൃശ്യമാണ് ലീക്കായത്.

ചിത്രങ്ങള്‍ താഴെ കാണാം

robo

robo2

robo3

robo4

robo5

robo6

2010ല്‍ റിലീസ് ചെയ്ത യെന്തിരന്റെ തുടര്‍ച്ചയാണ് യെന്തിരന്‍ 2. ആദ്യമായാണ് ഒരു രജനീകാന്ത് ചിത്രത്തിന്
രണ്ടാം ഭാഗം ഉണ്ടാകുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം. ജയമോഹനും മദന്‍ കാര്‍ക്കിയും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. ചിത്രം അടുത്തവര്‍ഷം റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News