‘ചൂടന്‍’ ദുല്‍ഖറിനെ ചിരിപ്പിച്ച് സായ് പല്ലവി; ‘കലി’യോടെയുള്ള കലിയിലെ ആദ്യ വീഡിയോ ഗാനം

kali-song

ദുല്‍ഖര്‍ സല്‍മാനും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന കലിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. വാര്‍തിങ്കളേ.. എന്ന് തുടങ്ങുന്ന ഗാനം ദിവ്യ എസ് മേനോനാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിക്ക് ശേഷം ദുല്‍ഖറും സമീര്‍ താഹിറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കലി.

സൗബിന്‍ ഷാഹീര്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, കുഞ്ചന്‍, വികെ പ്രകാശ്, അലന്‍സിയര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. തിരക്കഥ: രാജേഷ് ഗോപിനാഥന്‍. ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരന്‍. ആഷിക് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് ഹാന്‍ഡ് മെയ്ഡ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 26ന് റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News