ദിലീപും കാവ്യയും ‘പിന്നെയും’ ഒന്നിക്കുന്നു; എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുമായി അടൂരും

നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപും കാവ്യ മാധവനും വീണ്ടും ഒന്നിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘പിന്നെയും’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. മെയ് 11ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.

നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, രവി വള്ളത്തോള്‍, പി ശ്രീകുമാര്‍, സുധീര്‍ കരമന, എം കെ ഗോപാലകൃഷ്ണ്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം എം ജെ രാധാകൃഷ്ണന്‍, എഡിറ്റിംഗ് ബി അജിത്കുമാര്‍. ബേബി മാത്യു സോമതീരവും അടൂര്‍ ഗോപാലകൃഷ്ണനും ചേര്‍ന്നാണ് നിര്‍മാണം.

2008ല്‍ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ട് ആണും എന്ന ചിത്രത്തിന് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അടൂരിനൊപ്പം കാവ്യമാധവന്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നാലു പെണ്ണുങ്ങള്‍ എന്ന സിനിമയില്‍ കാവ്യ പ്രധാനവേഷത്തിലെത്തിയിരുന്നു. ദിലീപ് ആദ്യമായാണ് അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2011ല്‍ പുറത്തിറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലാണ് ദിലീപും കാവ്യ മാധവും അവസാനമായി ഒന്നിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here