അഫ്രീദി അനാവശ്യമായി രാഷ്ട്രീയം പറയരുതെന്ന് ബിസിസിഐ; കശ്മീര്‍ വിഷയത്തിലുള്ള പ്രസ്താവന രാഷ്ട്രീയപരമായി തെറ്റ്; രാഷ്ട്രീയകാര്യങ്ങളില്‍ കളിക്കാര്‍ മറുപടി പറയരുതെന്നും അനുരാഗ് ഥാക്കൂര്‍

ദില്ലി: കശ്മീരില്‍ നിന്ന് നിവധിയാളുകള്‍ തന്റെ ടീമിനെ പിന്തുണയ്ക്കാന്‍ എത്തിയിരുന്നെന്ന പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദിയുടെ പ്രസ്താവനയ്ക്ക് ബിസിസിഐ ഡസെക്രട്ടറി അനുരാഗ് ഥാക്കൂറിന്റെ വിമര്‍ശനം. ഇത്തരം പ്രസ്താവനകള്‍ രാഷ്ട്രീയപരമായി ശരിയല്ലെന്ന് അനുരാഗ് ഥാക്കൂര്‍ പറഞ്ഞു. കളിക്കാര്‍ ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് വേണ്ടതെന്നും ഥാക്കൂര്‍ പറഞ്ഞു. ഇക്കാരണങ്ങള്‍ കൊണ്ടാണ് അഫ്രീദി പാകിസ്താനില്‍ വിമര്‍ശിക്കപ്പെട്ടതെന്നും അനുരാഗ് ഥാക്കൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂസിലന്റുമായുള്ള മത്സരത്തിനിടെയാണ് അഫ്രീദി വീണ്ടും വിവാദ പ്രസ്താവന നടത്തിയത്.

കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡുമായുള്ള മത്സരത്തിനിടെ ടോസ് ഇട്ടതിനു ശേഷം അഫ്രീദിക്കായിഗാലറിയില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഈസമയം റമീസ് രാ, അഫ്രീദിക്കും പാകിസ്താന്‍ ടീമിനും വിഘടനവാദികളില്‍ നിന്നും ധാരാളം പിന്തുണ ലഭിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. ഇതിനെ പിന്തുണച്ച് അഫ്രീദി പറഞ്ഞത്, കശ്മീരില്‍ നിന്നുള്ള ധാരാളം ആളുകള്‍ തങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നായിരുന്നു. കൊല്‍ക്കത്തയിലുള്ള ജനങ്ങള്‍ക്കും തങ്ങള്‍ക്കുള്ള പിന്തുണയ്ക്ക് നന്ദി പറയുന്നതായും അഫ്രീദി പറഞ്ഞിരുന്നു.

ലോകകപ്പിനായി ഇന്ത്യയിലെത്തിയ അന്നുതന്നെ പാകിസ്താനേക്കാള്‍ സ്‌നേഹം ലഭിക്കുന്നത് ഇന്ത്യയിലാണെന്നു പറഞ്ഞ് അഫ്രീദി വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ പാകിസ്താനില്‍ രൂക്ഷമായ വിമര്‍ശനമാണ് മുന്‍ പാകിസ്താന്‍ നായകന്‍മാരില്‍ നിന്നടക്കം ഉയര്‍ന്നത്. ഈ പ്രസ്താവനയിലുള്ള അതൃപ്തിയും ഇന്ത്യക്കെതിരെയും ന്യൂസിലാന്‍ഡിനെതിരെയുമുള്ള തോല്‍വിയും കൂടിയായതോടെ അഫ്രീദിയുടെ നായകസ്ഥാനം തെറിക്കുമെന്ന് ഉറപ്പായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News