വാട്‌സ്ആപ്പുണ്ടെങ്കില്‍ മറ്റെല്ലാം മറന്നേക്കൂ; ചിത്രങ്ങള്‍ മാത്രമല്ല, വേര്‍ഡ്, പിഡിഎഫ്, പിപിടി ഫയലുകളും ഇനി വാട്‌സ് ആപ്പില്‍ ഷെയര്‍ ചെയ്യാം; കൂട്ടിന് 100 പുതിയ ഇമോജികളും

വാട്‌സ് ആപ്പ് പുരോഗമിക്കുകയാണ്. ചാറ്റിംഗുമായെത്തി ഫോട്ടോ ഷെയറിംഗിലൂടെ ചങ്ങാതിക്കൂട്ടങ്ങളെ ഉത്സാഹിപ്പിച്ച് വാട്‌സ് ആപ്പ് ഇപ്പോള്‍ കോര്‍പറേറ്റ് രംഗത്തുള്ളവര്‍ക്കും പ്രിയപ്പെട്ട മെസേജിംഗ് ആപ് ആകുന്നു. ഇമെയിലിലൂടെ കൈമാറിയിരുന്ന പിഡിഎഫ്, വേര്‍ഡ്, പവര്‍പോയിന്റ് ഫയലുകള്‍ കൈമാറാവുന്ന സംവിധാനത്തിലേക്ക് വാട്‌സ് ആപ്പ് എത്തിക്കഴിഞ്ഞു. കഴിഞ്ഞദിവസം ഇറ്റാലിക്‌സ്, ബോള്‍ഡ് ടെക്‌സ്റ്റുകളില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സംവിധാനമൊരുക്കിയതിനു പിന്നാലെയാണ് ഡോക്യുമെന്റ് ഷെയറിംഗും വാട്‌സ് ആപ്പില്‍ ലഭ്യമായിത്തുടങ്ങിയത്.

രണ്ടാഴ്ചമുമ്പു നിലവില്‍വന്ന അപ്‌ഡേറ്റിലൂടെയാണ് ഡോക്യുമെന്റ് ഷെയറിംഗിന് സംവിധാനമായത്. മേസേജുകള്‍ക്കു സുരക്ഷ ഉറപ്പാക്കുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്. സെറ്റിംഗ്‌സ് പേജില്‍ അപ്‌ഡേറ്റുകളുമായി. ആന്‍ഡ്രോയിഡിലും ഐഒഎസിലും പുതിയ അപ്‌ഡേറ്റുകളെത്തിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേയിലോ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ നിന്നു പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഈ സംവിധാനങ്ങള്‍ ലഭ്യമാകും. നിലവില്‍ പിഡിഎഫ് ഫയലുകള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ വേര്‍ഡ്, പിപിടി ഫയലുകള്‍ അയയ്ക്കാനാവും. 100 പുതിയ ഇമോജികളും എത്തിയിട്ടുണ്ട്.

പുതിയ വാട്‌സ് ആപ്പ് പതിപ്പില്‍ വീഡിയോ സൂം ചെയ്തു കാണാനാകും. ചിത്രങ്ങളും വ ീഡിയോകളും ഗൂഗിള്‍ ഡ്രൈവ്, ഡ്രോപ് ബോക്‌സ്, വണ്‍ഡ്രൈവ് എന്നിവയിലേക്കു ഷെയര്‍ ചെയ്യാനുമാകും. ചാറ്റിംഗ് ബോക്‌സില്‍ അടക്കം ചില മാറ്റങ്ങളുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News