വ്യായാമം ചെയ്തിട്ടും എന്തുകൊണ്ട് തൂക്കം കുറയുന്നില്ല? നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ

ദിവസേന അരമണിക്കൂറും ഒരു മണിക്കൂറും കഷ്ടപ്പെട്ട് വ്യായാമം ചെയ്തിട്ടും തൂക്കം കുറയുന്നില്ലെന്ന പരാതി പറയുന്നവർ ധാരാളമാണ്. എന്നാൽ, എന്താണ് ഇതിന്റെ കാരണം.? ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉത്തരം വളരെ ലളിതമാണ്. വ്യായാമത്തിലൂടെ പുറന്തള്ളുന്നതിനേക്കാൾ കൂടുതൽ കാലറി ഊർജവും കൊഴുപ്പും ശരീരത്തിൽ എത്തുന്നു എന്നതുതന്നെ കാരണം. മിക്ക ആളുകളിലും തൂക്കം കുറയ്ക്കാൻ ചെയ്യേണ്ടത് എത്ര സമയം വ്യായാമം ചെയ്യുന്നെന്നോ, ഏതുതരം വ്യായാമം ചെയ്യുന്നെന്നോ അതിൽ കാര്യമില്ല. ഭക്ഷണം കഴിക്കുന്നിടത്തു തന്നെയാണ് തൂക്കം കുറയുന്നതിനുള്ള മാനദണ്ഡവും അടങ്ങിയിട്ടുള്ളത്.

എത്രത്തോളം ഭക്ഷണം കഴിക്കുന്നു എന്നത് മാനദണ്ഡമല്ലെന്നു തോന്നിയേക്കാം. അതിനനുസരിച്ചോ അതിൽ കൂടുതലോ വ്യായാമം കഴിക്കുന്നുണ്ടല്ലോ എന്നും തോന്നാം. എന്നാൽ, ഇക്കാര്യത്തിൽ നടത്തിയ പഠനങ്ങളും തുടർ പഠനങ്ങളും കാണിക്കുന്നത് ഇങ്ങനല്ല. ആളുകൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെ സംബന്ധിച്ച് ബോധവാൻമാരല്ല എന്നതാണ്. നട്‌സ് കഴിക്കുക, സോഫ്റ്റ് ഡ്രിങ്ക്‌സ് എത്ര കാൻ കുടിക്കുന്നു എന്നു ചിന്തിക്കുന്നില്ല, ഒപ്പം ചായ കുടിക്കാൻ പ്രേരിപ്പിക്കുന്ന പഴവർഗങ്ങളെ കുറിച്ചും ബോധവാൻമാരല്ല ആളുകൾ എന്നതാണ് സത്യം.

മറ്റൊരു കാര്യം ചെയ്യുന്ന വ്യായാമത്തിന്റെ കണക്കാണ്. പലരും കഴിക്കുന്ന കലോറിയുടെ കണക്കിൽ തെറ്റിദ്ധരിക്കുന്നതു പോലെ കൂടുതൽ സമയം വ്യായാമം ചെയ്യുന്നതായും സ്വയം കണക്കു കൂട്ടുന്നു. കഴിച്ച കലോറി വ്യായാമത്തിലൂടെ പിന്തള്ളിയിട്ടുണ്ടെന്നാണ് ആളുകളുടെ മിഥ്യാധാരണ.

ഭക്ഷണവുമായി നമുക്കുള്ള ബന്ധം അഭേദ്യമാണ്. കൂടുതൽ സമയം ജിമ്മിൽ ചെലഴിക്കുന്നതും കൂടുതൽ സമയം ഓടുന്നതും ബൈക്ക് ഓടിക്കുന്നതും കൂടുതൽ ഭക്ഷണം കഴിക്കേണ്ട കാര്യങ്ങളാണെന്ന് സ്വയം വിചാരിക്കുന്നു. വയർ നിറയ്ക്കുന്നതിനേക്കാൾ വ്യായാമത്തിന് വില കൽപിക്കുമ്പോൾ ആസക്തികളെ അടക്കി വയ്ക്കാൻ സാധിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News