ദില്ലി വിമാനത്താവളത്തിൽ 10 ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി; അതീവജാഗ്രതാ നിർദേശം

ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 10 വിമാനങ്ങൾക്ക് ബോംബ് ഭീഷണി. ഫോൺ സന്ദേശത്തിലാണ് 10 വിമാനങ്ങളിൽ ബോംബ് വച്ചിട്ടുള്ളതായി അറിയിപ്പുണ്ടായത്. എന്നാൽ, ആരാണ് ഫോൺ വിളിച്ചതെന്നോ എവിടെ നിന്നാണ് വിളിച്ചതെന്നോ വ്യക്തമായിട്ടില്ല. ഏത് വിമാനത്തിലാണ് ബോംബ് വച്ചതെന്നും വ്യക്തമായിരുന്നില്ല. സന്ദേശം എത്തിയപ്പോൾ തന്നെ ശക്തമായ പരിശോധന ആരംഭിച്ചിരുന്നു.

ഭീഷണി എത്തിയ ശേഷം ആദ്യം ലാൻഡ് ചെയ്ത ഇൻഡിഗോ വിമാനം ജമ്മു ശ്രീനഗർ-ദില്ലി വിമാനമായ 6 E 853 വിമാനമായിരുന്നു. വിമാനം റൺവേയിൽ നിന്ന് ദൂരേക്ക് മാറ്റി പരിശോധിച്ചു. വിമാനത്താവളത്തിൽ അതിജാഗ്രതാ നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here