വിജയുടെ ‘തെറി’യിലുണ്ട് മലയാളി സാന്നിധ്യം; കോട്ടയം പ്രദീപിന് ചിത്രത്തിൽ സുപ്രധാന വേഷം

വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം ‘തെറി’യിൽ മലയാളി സാന്നിധ്യമുണ്ടെന്ന് സംവിധായകൻ അറ്റ് ലീ സ്ഥിരീകരിച്ചു. മറ്റാരുമല്ല, മലയാളി കോമഡി താരം കോട്ടയം പ്രദീപാണ് ചിത്രത്തിൽ അഭിനയിക്കുന്ന മലയാളി സാന്നിധ്യം. ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ കേരളത്തിലും ചിത്രീകരിക്കുന്നുണ്ട്. ഈ ഭാഗങ്ങളിലായിരിക്കും കോട്ടയം പ്രദീപ് പ്രത്യക്ഷപ്പെടുക. തെറിയിൽ വിജയ് മലയാളം സംസാരിക്കുന്നുണ്ടെന്നും കേൾക്കുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.

ഈ മൂന്നു ഗെറ്റപ്പുകളിൽ ഒന്നിന്റെ പേര് ജോസഫ് കുരുവിള എന്നാണെന്നും ഇയാൾ കോട്ടയംകാരനാണെന്നും കേൾക്കുന്നു. സാമന്തയും എമി ജാക്‌സണുമാണ് ചിത്രത്തിലെ നായികമാർ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. മൂന്നു ദിവസം കൊണ്ട് 36 ലക്ഷം പേരാണ് ട്രെയ്‌ലർ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News