അധികാരം ഒഴിയും മുമ്പ് മുഴുവന്‍ തരികിട പരിപാടികള്‍; ലീഗ് എംഎല്‍എയുടെ മരുമകനും അബ്ദുറബ്ബിന്റെ പിഎയ്ക്കും അനധികൃത നിയമനം

തിരുവനന്തപുരം: അധികാരമൊഴിയും മുമ്പ് വിദ്യാഭ്യാസ വകുപ്പിലും തരികിട പരിപാടികള്‍. ഓപ്പണ്‍ സ്‌കൂളിന്റെ പുതിയ രൂപമായ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ് ലോംഗ് എഡ്യൂക്കഷനി(സ്‌കോള്‍)ല്‍ ഇല്ലാത്ത ഡയറക്ടര്‍ തസ്തികയില്‍ നാലു പേരെ വഴിവിട്ടു നിയമിച്ചു. നേരത്തെ, യോഗ്യതകളും ചട്ടങ്ങളും മറികടന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് സ്വന്തം ലെറ്റര്‍പാഡില്‍ ശുപാര്‍ശക്കത്ത് നല്‍കി ലീഗ് എം.എല്‍.എയുടെ മരുമകനെ ഓപ്പണ്‍ സ്‌കൂള്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററായി നിയമിച്ചതിനെതിരെ ലോകായുക്തയുടെയും, വിജിലന്‍സിന്റെയും നേതൃത്വത്തില്‍ അന്വേഷണങ്ങള്‍ നടന്നുവരികെയാണ് പുതിയ സ്ഥാപനത്തിലും ലീഗ് എ.എല്‍.എ. യുടെ മരുമകന് വീണ്ടും വഴിവിട്ടു നിയമനം നല്‍കിയത്. സ്‌കോളിന്റെ ചെയര്‍മാന്‍ എന്ന നിലയിലാണ് മന്ത്രി നേരിട്ട് ഉത്തരവിറക്കിയിരിക്കുന്നത്. നിയമനം ലഭിച്ചവര്‍ സ്വകാര്യ ഹൈസ്‌കൂള്‍, വൊക്കേഷണല്‍ സ്‌കൂള്‍ അധ്യാപകരും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുമാണ്.

scoll-kerala-1

ഇയാള്‍ക്കു പുറമേ വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും, മലപ്പുറംജില്ലയിലെ എടരിക്കോട്ടെ സ്വകാര്യ ഹൈസ്‌കൂള്‍ അദ്ധ്യാപകനുമായ ടി.കെ. അബ്ദുള്‍ നാസര്‍, കോട്ടയം ചേനപ്പാടിയിലെ സ്വകാര്യ വൊക്കേഷണല്‍ സ്‌കൂള്‍ ജൂനിയര്‍ അധ്യാപിക ശ്രീകല, പാലക്കാട് കുമാരപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെ.വി. മനോജ് എിവരെയാണ് സ്‌കോള്‍, കേരളയുടെ ഡയറക്ടര്‍മാരായി നിയമിച്ച് ഉത്തരവിറക്കിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇവരാരും ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്നാണറിവ്. ഫെബ്രുവരി അഞ്ചാം തീയതി വച്ചാണ് ഉത്തരവിറക്കിയിരിക്കുത്. എന്നാല്‍ തെരഞ്ഞെുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നശേഷം മുന്‍ തീയതി വച്ച് ഉത്തവിറക്കിയതായും ആക്ഷേപമുണ്ട്. അതിനാലാണത്രേ ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ പോയത്.

മുസ്ലീം ലീഗ് എം.എല്‍.എ. യുടെ മരുമകന്റെ യോഗ്യതകള്‍ക്കനുസരിച്ച് സ്‌കോള്‍, കേരള ഡയറക്ടര്‍ തസ്തികയുടെ യോഗ്യത നിശ്ചയിക്കുന്നതിനുവേണ്ടി 2011 ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പരിഷ്‌കരിച്ചത് നേരത്തെ ഏറെ വിവാദമായിരുന്നു. നിയമ-ധനകാര്യ വകുപ്പുകളുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് മുന്‍ ഉത്തരവ് പരിഷ്‌കരിച്ചത്. എന്നാല്‍ പരിഷ്‌കരിച്ച ഉത്തരവിന്റെ ഭാഗമായുളള എംഒഎയിലും നിയമാവലിയിലും വൈസ് ചെയര്‍മാന്‍, സെക്രട്ടറി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തസ്തികകള്‍ മാത്രമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുളളത്. സ്‌കോള്‍, കേരളയ്ക്കുളളിലെ അഞ്ച് വിഭാഗങ്ങളിലായി അഞ്ച് ഡയറക്ടര്‍മാരെയും, മറ്റ് വിവിധ കാറ്റഗറികളിലെ വിവിധ തസ്തികകളില്‍ പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും ഈ തസ്തികകളൊന്നും സൃഷ്ടിക്കുകയോ, അവയുടെ യോഗ്യതകള്‍ നിശ്ചയിക്കുകയോ ചെയ്തിട്ടില്ല.

scoll-kerala-2

2015 ഫെബ്രുവരി 8 ന് ചേര്‍ സ്‌കോളിന്റെ ആദ്യ ജനറല്‍ കൗസില്‍ യോഗം പിന്‍വാതില്‍ വഴി നിയമിച്ച 39 ദിവസക്കൂലി ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കൈക്കൊണ്ട തീരുമാനം പിീട് ബഹു: ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. അതേസമയം സ്‌കോളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട തസ്തികകളും അവയുടെ യോഗ്യതകളും ജനറല്‍ കൗണ്‍സില്‍ യോഗം നിശ്ചയിച്ച് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് നല്‍കി, ക്യാബിനറ്റിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് നിയമന മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്‌കോള്‍, കേരളയുടെ സെലക്ട് കമ്മിറ്റി നിയമനം നടത്തുമെന്നാണ് നിലവിലുളള മന്ത്രിസഭായോഗം അംഗീകരിച്ച നിയമാവലിയില്‍ പറയുന്നത്. എന്നാല്‍ ഇതിനു വിരുദ്ധമായി ആദ്യ ജനറല്‍ കൗണ്‍സില്‍ യോഗം പോലും ചേരുംമുന്‍പാണ് അഞ്ച്‌പേരെ അനധികൃതമായി ഇല്ലാത്ത തസ്തികയില്‍ നിയമിച്ചത്. മാത്രമല്ല, സ്‌കോള്‍, കേരളയുടെ നിയമന ഉത്തരവുകള്‍ ഉള്‍പ്പെടെ ഭരണപരമായ എല്ലാ ഉത്തരവുകളും പുറപ്പെടുവിക്കേണ്ട അധികാരം സെക്രട്ടറിയില്‍ നിക്ഷിപ്തമാണൊണ് നിയമാവലിയില്‍ പറയുത്. നിയമാവലിയിലെ ഈ വ്യവസ്ഥയും ലംഘിച്ചാണ് മന്ത്രി നേരിട്ടു നിയമന ഉത്തരവ് ഇറക്കിയത്.

മുസ്ലീം ലീഗ് എം.എല്‍.എ. യുടെ മരുമകനെ അനധികൃതമായി ഓപ്പസ്‌കൂളില്‍ നിയമിച്ചതും, ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഓപ്പ സ്‌കൂളിലെ പരിപാടികളില്‍ നട സാമ്പത്തിക തിരിമറികളെകുറിച്ചും ക്രൈംബ്രാഞ്ച് എസ്പി. ജി. ശ്രീധറിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് അടുത്തിടെ ലോകായുക്തക്ക് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുളള എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ കഴിഞ്ഞ ദിവസം ലോകായുക്ത ഉത്തരവിടുകയും ചെയ്തിരുന്നു. അതിനിടെയാണ് ഉന്നത തസ്തികകളിലെ വിവാദ നിയമന വിവരം പുറത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News