വി.എം സുധീരനെതിരെ വിമർശനവുമായി അടൂർ പ്രകാശ്; ആദർശ രാഷ്ട്രീയത്തിന്റെ കുപ്പായം തനിക്കു മാത്രമാണ് ചേരുന്നതെന്ന് ചിലർക്ക് ധാരണ; കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ഇഷ്ടം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ വിമർശനവുമായി മന്ത്രി അടൂർപ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തെരഞ്ഞെടുപ്പു കാലത്ത് വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ഗീബൽസിയൻ തന്ത്രമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്കു പിന്നിലെന്ന് അടൂർ പ്രകാശ് ഫേസ്ബുക്കിൽ കുറിച്ചു. ആദർശ രാഷ്ട്രീയത്തിന്റെ കുപ്പായം തനിക്കു മാത്രമാണ് ചേരുന്നതെന്ന ചിന്തയിൽ ചിലർ കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ചിലരുടെ ശ്രമം. ഇവരുടെ കുപ്പായത്തിലെ ചേറ് കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യും. സംശുദ്ധ രാഷ്ട്രീയത്തിന്റെ വഴിത്താരകളിൽ ആത്മാർത്ഥമായി പ്രവർത്തിച്ച താൻ ഇനിയും ജനപക്ഷത്തു നിന്ന് ഇനിയും പ്രവർത്തിക്കുമെന്നും അടൂർ പ്രകാശ് ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം;

എന്‍റെ അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തനവും ഇരുപതു വര്‍ഷക്കാലത്തെ ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവർത്തന…

Posted by Adoor Prakash on Wednesday, March 23, 2016

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here