നുണകളുടെ രാജാവായി ദിലീപ്; കൂട്ടിന് മഡോണയും; കിംഗ് ലയർ ട്രെയിലറെത്തി

King-Liar

ദിലീപ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിംഗ് ലയറിന്റെ ട്രെയിലർ പുറത്തിറങ്ങി. ജീവിതം മൊത്തം നുണയിൽ പൊതിഞ്ഞ് നടക്കുന്ന നരേൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നേറുന്നത്. അഞ്ജലി എന്ന കഥാപാത്രമായി പ്രേമം ഫെയിം മഡോണ എത്തുന്നു. 22 വർഷങ്ങൾക്കു ശേഷം സിദ്ധിഖി-ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സിദ്ധിഖ് തിരക്കഥയെഴുതി ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാലു വർഗീസ്, ആശ ശരത്ത്, ജോയ് മാത്യു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുബായിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിൽ പതിവു ചേരുവകളില്ലാതെയാകും സിനിമ ഇറങ്ങുക. ഫാഷൻ ലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ടു പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News