മാക്ബുക്കിന്റെ പുതിയ പതിപ്പ് വരുന്നു; 13,15 ഇഞ്ച് മാക്ബുക്ക് ഈവർഷം തന്നെ എത്തും

ആപ്പിൾ മാകബുക്ക് ലാപ്‌ടോപ്പുകൾ പരിഷ്‌കരിക്കാനൊരുങ്ങുന്നു. മാക്ബുക്കിന്റെ വലുപ്പത്തിൽ പരിഷ്‌കരിച്ച പതിപ്പുകൾ ഇറക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. 13 ഇഞ്ച്, 15 ഇഞ്ച് സ്‌ക്രീനിൽ പുതിയ മാക്ബുക്കുകൾ ഈവർഷം തന്നെ ആപ്പിൾ വിപണിയിൽ എത്തിക്കും. ഈവർഷം രണ്ടാംപാദത്തിൽ അഥവാ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിനുള്ളിൽ എപ്പോഴെങ്കിലും പുതിയ മാക്ബുക്കുകൾ വിപണി കീഴടക്കുമെന്ന് ആപ്പിൾ വ്യക്തമാക്കി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 12 ഇഞ്ച് മാക്ബുക്കിന്റെ ഡിസൈനിനു സമാനമായ ഡിസൈനിലാണ് പുതിയ 13, 15 ഇഞ്ച് വേരിയന്റുകളും എത്തുക.

പുതിയ മോഡലുകൾ അൽപം കൂടി കനം കുറവായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ വിപണിയുടെ താരമായ മാക്ബുക്ക് എയർ മോഡലുകളേക്കാൾ കനം കുറവായിരിക്കും പുതിയ മാക്ബുക്കുകൾ. ഒരു യുഎസ്ബി പോർട്ട് മാത്രമായിരിക്കും പുതിയ മാക്ബുക്കിൽ ഉണ്ടായിരിക്കുക. 12 ഇഞ്ച് മാക്ബുക്കിലും ഒരു യുഎസ്ബി പോർട്ട് മാത്രമാണ് ഉള്ളത്. എടുത്തു പറയേണ്ട മറ്റൊരു കാര്യം അസൂസ്, ഡെൽ, ലെനോവോ തുടങ്ങിയ ലാപ്‌ടോപ് ഭീമൻമാരും കൂടുതൽ മെലിഞ്ഞ ലാപ്‌ടോപ്പുകളുമായി രംഗത്തിറങ്ങാൻ ആലോചിക്കുന്നുണ്ട്.

അതേസമയം, മാക്ബുക്ക് എയർ, പ്രോ മോഡലുകൾക്ക് ആപ്പിൾ പരിഷ്‌കരിച്ച പതിപ്പ് ഇറക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല. നേരത്തെ മാക്ബുക്, മാക്ബുക് എയർ, മാക്ബുക് പ്രോ, മാക് പ്രോ, ഐമാക്, മാക് മിനി തുടങ്ങിയവയുടെ പരിഷ്‌കരിച്ച പതിപ്പുകൾ ഇറക്കുമെന്നായിരുന്നു വാർത്തകൾ. ഇവയിൽ എല്ലാം ഇന്റലിന്റെ ആറാം തലമുറ സ്‌കൈലേക് കോർ പ്രോസസർ ആയിരിക്കും കരുത്തു പകരുക. ആപ്പിളിന്റെ നോട്ട്ബുക്ക് സീരിസുകളിൽ നിലവിൽ സ്‌കൈലേക് പ്രോസസർ ഉപയോഗിക്കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News