‘തെറ്റ് ചൂണ്ടിക്കാണിക്കുന്നവർക്കു നേരെ സമനില തെറ്റി ആക്രോശിച്ചിട്ട് കാര്യമില്ല; സ്വയം വെള്ളപൂശാൻ ശ്രമിച്ചാലും ഈ പാപക്കറയിൽ നിന്നും ‘പ്രകാശ’ത്തിനു പുറത്തുകടക്കാൻ കഴിയില്ല’; അടൂർ പ്രകാശിനെതിരെ ടിഎൻ പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: റവന്യൂമന്ത്രി അടൂർ പ്രകാശിനെ രൂക്ഷമായി വിമർശിച്ച് ടിഎൻ പ്രതാപൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിഎം സുധീരനെ വിമർശിച്ച് അടൂർ പ്രകാശ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിനുള്ള മറുപടിയായാണ് പ്രതാപന്റെ പോസ്റ്റ്. തെറ്റു ചൂണ്ടിക്കാണിക്കുന്നവർക്കു നേരെ ആക്രോശിച്ചിട്ട് കാര്യമില്ല. എല്ലാം ജനങ്ങൾക്ക് അറിയാം. സ്വയം എത്ര വെള്ളപൂശാൻ ശ്രമിച്ചാലും ഈ പാപക്കറയിൽ നിന്ന് പുറത്തു കടക്കാൻ അടൂർ പ്രകാശിനാവില്ല. കോടീശ്വരൻമാർക്ക് മുമ്പിൽ എല്ലാം സമർപ്പിച്ച് സായൂജ്യമടയുന്നതു കാണുമ്പോൾ ലജ്ജിച്ച് തലകുനിക്കുകയാണെന്നും പ്രതാപൻ പോസ്റ്റിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം;

നിയമങ്ങളും നീതിന്യായ വ്യവസ്ഥകളും പാടെ ലംഘിച്ചുകൊണ്ട്, ഭാവിതലമുറക്ക് വേണ്ടി കരുതിവെക്കേണ്ട കരുതൽ ധനങ്ങൾ കോടീശ്വരൻമാരുടെ ‘…

Posted by T N Prathapan Mla on Wednesday, March 23, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here