ഇന്ത്യയിൽ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്; ആറു ഭീകരർ ഇന്ത്യയിലേക്ക് കടന്നു; ലക്ഷ്യം ഹോളി ആഘോഷത്തിനിടെ ആക്രമണം നടത്താൻ

ദില്ലി: ഇന്ത്യയിൽ ഭീകരാക്രമണം ഉണ്ടായേക്കുമെന്നും ജാഗ്രതപാലിക്കണമെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പു നൽകി. ആറു ഭീകരർ പഞ്ചാബ് അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നതായി ഏജൻസികൾ മുന്നറിയിപ്പ് നൽകി. പഞ്ചാബിലെ പഠാൻകോട്ട് വഴിയാണ് ആറു ഭീകരർ ഇന്ത്യയിലേക്ക് കടന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ദില്ലി, അസം, പഞ്ചാബ് എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി.

പാകിസതാൻ മുൻ സൈനികനായ മുഹമ്മദ് ഖുർഷിദ് അലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയിലേക്ക് കടന്നതായി വിവരം ലഭിച്ചത്. ഫെബ്രുവരി 23 ന് ഇന്ത്യയിലേക്ക് കടന്നതായാണ് സുരക്ഷാ ഏജൻസികൾ നൽകിയിരിക്കുന്ന വിവരം. ഹോളി ആഘോഷവേളയിൽ ഹോട്ടലുകളെയും ആശുപത്രികളെയും ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് ഭീകരരുടെ പദ്ധതിയെന്നും സുരക്ഷാ ഏജൻസികൾ പൊലീസിനു മുന്നറിയിപ്പ് നൽകിയതായി പ്രമുഖ ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

2015 സെപ്റ്റംബറിൽ ഖുർഷിദ് അലാം ഇന്ത്യയിലെത്തിയിരുന്നു. ബാർപേട്ടയിലെ സന്ദർശനം നടത്തിയതിനുശേഷം അസമിലെ ചിരാംഗ്, ദുബ്രി ജില്ലകളിൽ സന്ദർശനം നടത്തിയതായും രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയിട്ടുണ്ട്. അതേസമയം, ആയുധധാരികളായ മൂന്നു പേർ പഠാൻകോട്ട് ജില്ലയിലെ സുജൻപൂർ നഗരത്തിൽ നിന്നും സിവിലിയൻ കാർ തട്ടിയെടുത്തത് പരിഭ്രാന്തിയുണ്ടാക്കി. മൂന്നുപേരാണ് കാർ തട്ടിയെടുത്തത്. രണ്ടുപേർ തട്ടിയെടുത്ത കാറിലും മൂന്നാമൻ ബൈക്കിലുമാണ് രക്ഷപെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News