സവര്‍ക്കര്‍ ഒറ്റുകാരനെന്ന് കോണ്‍ഗ്രസ്; ‘ജയിലില്‍ നിന്ന് വിട്ടയച്ചാല്‍ ഇംഗ്ലീഷ് ഭരണകൂടത്തോട് നന്ദിയുള്ളവനായിരിക്കും’; 1913ല്‍ എഴുതിയ കത്തും പുറത്ത്

ദില്ലി: വി.ഡി സവര്‍ക്കറെ ഒറ്റുകാരനെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസിന്റെ ട്വീറ്റ്. ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചാണ് ഭഗത് സിംഗിനെ രക്തസാക്ഷിയെന്നും സവര്‍ക്കറെ ഒറ്റുകാരനെന്നും വിശേഷിപ്പിച്ച് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.

ഭഗത് സിംഗും സവര്‍ക്കറും ബ്രിട്ടീഷ് ഭരണകൂടത്തിന് എഴുതിയ കത്തുകളും ട്വീറ്റിനൊപ്പം നല്‍കിയിട്ടുണ്ട്. 1931ല്‍ ലാഹോര്‍ ജയിലില്‍ കഴിയുന്ന കാലത്ത് ഭഗത് സിംഗ് എഴുതിയ കത്താണിത്. ഭഗത് സിംഗ് എഴുതിയ കത്തില്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ യുദ്ധം നടക്കുകയാണെന്നും തങ്ങള്‍ അതില്‍ പങ്കെടുത്തതിനാല്‍ തങ്ങള്‍ യുദ്ധകുറ്റവാളികളാണെന്നുമാണ് എഴുതിയിരിക്കുന്നത്.

1913ല്‍ ആന്‍ഡമാനിലെ ജയിലില്‍ കഴിയുന്ന കാലത്താണ് സവര്‍ക്കര്‍ കത്തെഴുതിയത്. സവര്‍ക്കര്‍ എഴുതിയ കത്തില്‍, തന്നെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കരുണയാല്‍ വിട്ടയച്ചാല്‍ ഇംഗ്ലീഷ് ഭരണകൂടത്തോട് എന്നും നന്ദിയുള്ളവനായിരിക്കുമെന്നും ഭരണഘടയുടെ പുരോഗതിക്ക് വേണ്ടി ശ്രമിക്കാമെന്നുമാണ് എഴുതിയിരിക്കുന്നത്.

തങ്ങളെ തൂക്കിലേറ്റാന്‍ ബ്രിട്ടീഷ് സൈന്യത്തെ ഭഗത് സിംഗ് വെല്ലുവിളിച്ചപ്പോള്‍ സവര്‍ക്കര്‍ സ്വന്തം മോചനമാണ് ആവശ്യപ്പെട്ടതെന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു.

1931 മാര്‍ച്ച് 23നാണ് ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ തൂക്കിലേറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News