ഓടിക്കൊണ്ടിരുന്ന ബസില്‍ കണ്ടക്ടര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു; പെണ്‍കുട്ടി പുറത്തേക്ക് ചാടി

ദില്ലി: ഓടിക്കൊണ്ടിരുന്ന ബസില്‍ കണ്ടക്ടര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി പുറത്തേക്ക് എടുത്തുചാടി. ഗുജറാത്തിലെ പലന്‍പൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം.

സ്‌കൂളിലേക്കുള്ള യാത്രാമധ്യേയാണ് കണ്ടക്ടര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ബസില്‍ നിന്നുയാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് സീറ്റില്‍ ഇരുത്തിയ ശേഷം കണ്ടക്ടര്‍ ലൈംഗികച്ചുവയോടെ സംസാരിച്ച് അടുത്തിരിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ബസില്‍ നിന്നും ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

റോഡിലേക്ക് വീണ പെണ്‍കുട്ടിയെ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ പരാതിയില്‍ കണ്ടക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here